27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാജ്യത്ത്‌ വഴിതെളിച്ച്‌ കേരളം: നാണക്കേടിന്റെ റെക്കോഡുമായി യുപി
Kerala

രാജ്യത്ത്‌ വഴിതെളിച്ച്‌ കേരളം: നാണക്കേടിന്റെ റെക്കോഡുമായി യുപി

രാജ്യത്ത്‌ വഴിതെളിച്ച്‌ കേരളം: നാണക്കേടിന്റെ റെക്കോഡുമായി യുപി.
റിസർച്ച്‌ ഡെസ്‌ക്‌
വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമാർജനം, ഭരണമികവ്‌, കോവിഡ്‌ കാല വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ കേരളം രാജ്യത്തിന്‌ വഴികാട്ടുകയാണ്‌. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നിതി ആയോഗ്‌ മുതൽ വിവിധ സ്വകാര്യ ഏജൻസികൾവരെ തയ്യാറാക്കിയ റിപ്പോർട്ടുകളിൽ ഒന്നാമതാണ്‌ ഇടതുപക്ഷം ഭരിക്കുന്ന കേരളം. എന്നാൽ, മിക്ക മേഖലയിലും പിന്നിൽനിന്ന്‌ ഒന്നാമതാണ്‌ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്‌.

ഭരണമികവ്‌

പബ്ലിക്‌ അഫയേഴ്‌സ്‌ സെന്ററിന്റെ 2021ലെ പൊതുകാര്യ സൂചികയിൽ 18 വലിയ സംസ്ഥാനങ്ങളിൽ കേരളമാണ്‌ ഒന്നാമത്‌. ഉത്തർപ്രദേശാണ്‌ അവസാനം. സമത്വം, പുരോഗതി, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ സൂചിക. കോവിഡ് പ്രതിരോധം, ദേശീയ തൊഴിലുറപ്പ്‌ പദ്ധതി, ദേശീയ ആരോഗ്യദൗത്യം, സമഗ്രശിക്ഷാ അഭിയാൻ എന്നിവയിലെല്ലാം കേരളമാണ്‌ മുന്നിൽ. ഏറ്റവും പിന്നിൽ ഉത്തർപ്രദേശും.

സുസ്ഥിര വികസനം

നിതി ആയോഗിന്റെ സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും കേരളം ഒന്നാമതായി. ഉത്തർപ്രദേശ്‌ 26–-ാമത്‌. ദാരിദ്ര്യനിർമാർജനം, ആരോഗ്യം, ലിംഗസമത്വം, വിദ്യാഭ്യാസം തുടങ്ങി 15 മാനദണ്ഡം മുൻനിർത്തിയുള്ള റിപ്പോർട്ട്‌ ഐക്യരാഷ്ട്ര സംഘടനയുടെ സഹകരണത്തോടെയാണ് തയ്യാറാക്കുന്നത്.ആരോഗ്യ സൂചികയിൽ തുടർച്ചയായി നാലാം വർഷവും കേരളം ഒന്നാമത്‌. പിന്നിൽ പതിവുപോലെ ഉത്തർപ്രദേശ്‌. ആരോഗ്യരംഗത്തെ പ്രവർത്തനഫലം, ഭരണസംവിധാനം–- സേവനം, ജീവനക്കാരും ആശുപത്രികളും എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലായാണ്‌ സ്‌കോർ തയ്യാറാക്കിയത്‌.

ബഹുതല ദാരിദ്ര്യം

ഏറ്റവും കുറവ്‌ ദാരിദ്ര്യമുള്ള സംസ്ഥാനമായി നിതി ആയോഗ്‌ കേരളത്തെ തെരഞ്ഞെടുത്തു. കോട്ടയം, എറണാകുളം, കോഴിക്കോട്‌, തൃശൂർ, കണ്ണൂർ രാജ്യത്തെ ഏറ്റവും കുറവ്‌ ദരിദ്രരുള്ള ജില്ലകൾ. ദരിദ്രരില്ലാത്ത രാജ്യത്തെ ഏക ജില്ല കോട്ടയം. രാജ്യത്തെ 25 ശതമാനം ദരിദ്രരും ഉത്തർപ്രദേശിലാണ്‌.

കഴിഞ്ഞ വർഷത്തെ ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്‌ പ്രകാരം കേരളത്തിലെ ഗ്രാമീണമേഖലയിലെ 91 ശതമാനം പേർക്കും ഓൺലൈൻ പഠനം സാധ്യമായി. ഉത്തർപ്രദേശിൽ ഇത്‌ 13.9 ശതമാനം.

നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക

നിതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ തിരുവനന്തപുരവും കൊച്ചിയുമാണ്‌. യുപിയിലെ ആഗ്രയും മീററ്റും പട്ടികയിൽ ഏറ്റവും പിന്നിൽ.

Related posts

എന്ത് സമര സംസ്കാരം ആണിത്? കെഎസ്ആര്‍ടിസി നടത്തുന്നത് യൂണിയനോ, മാനേജ് മെന്‍റോ?’; ചോദ്യവുമായി ഹൈക്കോടതി

Aswathi Kottiyoor

ക​ണ്ണൂ​ർ ന​ഗ​ര​ത്തിൽ പേ പാർക്കിങ്​ കേന്ദ്രങ്ങൾ തുറന്നു

Aswathi Kottiyoor

സിനിമാ ഷൂട്ടിങ്ങിനിടെ സംഘർഷം; നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox