കെ- ഫോൺ, കെ–-റെയിൽ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും പ്രയോഗിക്കുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകൃതിസൗഹൃദ സുസ്ഥിരവികസനമെന്ന ആശയത്തിൽ ഊന്നിയ ഇടപെടലാണിത്.
ശാസ്‌ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്‌ക്കും സാമൂഹ്യപുരോഗതിക്കും ഉപകരിക്കണമെന്നതാണ് സർക്കാർ നിലപാട്. ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ശാക്തീകരിക്കുകയാണ് സർക്കാർ ഉദ്ദേശ്യം. അതിന് ഉദാഹരണമാണ് കെ -ഫോണും കെ–-റെയിലും.
വികസന, ക്ഷേമ പ്രവർത്തനത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും കേരള ശാസ്ത്ര കോൺഗ്രസ് ഉദ്‌ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.