24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *വിദ്യാകിരണം പദ്ധതിയിൽ 53 സ്‌കൂളുകൾ കൂടി; മുഖ്യമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും*
Kerala

*വിദ്യാകിരണം പദ്ധതിയിൽ 53 സ്‌കൂളുകൾ കൂടി; മുഖ്യമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും*

നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വിഎച്ച്എസ്‌സിയിൽ രാവിലെ 11. 30നാണ്‌ ഉദ്‌ഘാടനം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മറ്റ്‌ സ്‌കൂളുകളുടെ ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിലുടെ നടത്തും.

കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി ആനന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്‌.

ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.

Related posts

തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണന:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

മിക്ക മന്ത്രിമാര്‍ക്കും ഭരണപരിചയം പോര’, മെച്ചപ്പെടുത്താൻ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍.

Aswathi Kottiyoor

വാഹനീയം അദാലത്ത് 15ന്*

Aswathi Kottiyoor
WordPress Image Lightbox