24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • 14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി
Kerala

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ 39,637.19 കോടി രൂപ. 30,370 കോടിയാണ്‌ സംസ്ഥാന വിഹിതം. കേന്ദ്ര പദ്ധതി സഹായമായി 9267.19 കോടി രൂപയും പ്രതീക്ഷിക്കുന്നു. മന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതിയിൽ 40.9 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്‌. നബാർഡ്‌ പദ്ധതികൾക്ക്‌ മൂന്നു ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക്‌ സംസ്ഥാന വിഹിതമായി 10.5 ശതമാനവും നീക്കിവയ്‌ക്കും. കെഎസ്‌ഇബിക്ക്‌ 3.4, പട്ടിക വിഭാഗ വികസനത്തിന്‌ 6.9, പുറംസഹായ പദ്ധതികൾക്ക്‌ 8.4 ശതമാനവും വകയിരുത്തുന്നു.

എംഎൽഎമാരുടെ പ്രത്യേക വികസന നിധിക്കായി അര ശതമാനവുമുണ്ട്‌. 17,950.52 കോടി രൂപയാണ്‌ ഈ മേഖലകൾക്കുള്ള നീക്കിയിരിപ്പ്‌. വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വകയിരുത്തലിൽ 12,419.48 കോടി രൂപ ഉപാധിരഹിത വിനിയോഗത്തിനാണ്‌. സംസ്ഥാന ആസൂത്രണ ബോർഡ്‌ വകുപ്പുകളും സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചകളിലാണ്‌ വിവിധ മേഖലകൾക്കും പദ്ധതികൾക്കുമായി ഈ വകയിരുത്തൽ നിശ്ചയിച്ചത്‌.
വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്തും

പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവാർഷിക പദ്ധതിക്കാണ്‌ അംഗീകാരമായത്‌. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ വികേന്ദ്രീകൃത വികസന ആസൂത്രണ, നിർവഹണ പ്രക്രിയകളുടെ ശാക്തീകരമാണ്‌ ലക്ഷ്യമിടുന്നത്‌. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിൽ ഊന്നി പുരോഗതി ഉറപ്പാക്കും. മാനവ വിഭവശേഷിക്കൊപ്പം ശാസ്ത്രസാങ്കേതികവിദ്യയുടെയും ആധുനിക നൈപുണികളുടെയും പ്രയോഗം ഉറപ്പാക്കും.
ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ആധുനികവൽക്കരണം, മികച്ച തൊഴിലവസരമൊരുക്കൽ, അതിദാരിദ്ര്യം ഇല്ലാതാക്കൽ, ശാസ്ത്രീയ മാലിന്യ നിർമാർജന സംവിധാനങ്ങൾ, പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണം എന്നിവ പദ്ധതിയുടെ കേന്ദ്രബിന്ദുവാകും. ‘ആരും പിന്നിലാകരുത്’ എന്നതാകും മുദ്രാവാക്യം. കൃഷി, വ്യവസായം, വിനോദസഞ്ചാര മേഖലകളിലടക്കം പ്രാദേശിക സർക്കാരുകളും സഹകരണ സംഘങ്ങളും ഒപ്പം ചേരും. കോവിഡാനന്തര വീണ്ടെടുക്കലിൽ ഊന്നിയുള്ള വളർച്ച ശ്രമകരമായ ദൗത്യമാകും.

Related posts

‘മെഷിനറി എക്‌സ്‌പോ – 2022′; വ്യവസായ യന്ത്ര പ്രദർശന മേളയ്‌ക്ക്‌ തുടക്കമായി

Aswathi Kottiyoor

എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് നിയമ മന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox