23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​രം​ഭി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും സ്കൂ​ളു​ക​ളി​ൽ ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ല
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​രം​ഭി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും സ്കൂ​ളു​ക​ളി​ൽ ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ല

സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ആ​​​രം​​​ഭി​​​ച്ചി​​​ട്ട് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 2000 ഓ​​​ളം ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രെ​​​യാ​​​ണു നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ആ​​​രം​​​ഭി​​​ച്ചി​​​ട്ട് നാ​​​ളി​​​തു​​​വ​​​രെ​​​യാ​​​യി ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​നു ച​​​ട്ടം ഇ​​​ല്ലെ​​​ന്ന കാ​​​ര​​​ണം പ​​​റ​​​ഞ്ഞാ​​​ണു നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ത്ത​​​ത്.

സ്കൂ​​​ളു​​​ക​​​ളി​​​ലെ ലൈബ്രേ​​​റി​​​യ​​​ൻ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​വാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് അ​​​ന​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും നി​​​ര​​​വ​​​ധി വ്യ​​​ക്തി​​​ക​​​ളും സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ വ​​​രെ പോ​​​യി. മാ​​​റി​​​മാ​​​റി വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ലൈ​​​ബ്രേ​​​റി​​​യ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി. 2001-ൽ ​​​കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്പെ​​​ഷ​​​ൽ റൂ​​​ൾ​​​സി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​ക ഉ​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​തി​​​നാ​​വ​​​ശ്യ​​​മാ​​​യ ച​​​ട്ട​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച് നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​മാ​​​യ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മെ​​​ല്ലെ​​​പ്പോ​​​ക്ക് ന​​​യം ആ​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഓ​​​രോ സ​​​ർ​​​ക്കാ​​​രും സ്കൂ​​​ൾ ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​വു​​​ന്ന​​​ത്. പ്രീ​​​ഡി​​​ഗ്രി കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​നി​​​ന്ന് വേ​​​ർ​​​പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ. സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളി​​​ൽ വാ​​​യ​​​നാ​​​ശീ​​​ലം വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു ലൈ​​​ബ്രേ​​​റി​​​യ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ന്നു​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി.

2001 -ൽ ​​​ത​​​യാ​​​റാ​​​ക്കി​​​യ സ്പെ​​​ഷ​​​ൽ റൂ​​​ളി​​​ലും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ ഗ്രേ​​​ഡ് മൂ​​​ന്നി​​​ലും നാ​​​ലി​​​ലു​​​മു​​​ള്ള ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച പ്ര​​​ഫ. ​ല​​​ബ്ബാ ക​​​മ്മി​​​റ്റി​​​യും ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി​​​യും ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തു​​​മാ​​​ണ്. നി​​​ല​​​വി​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നാ​​​ണു ലൈ​​​ബ്ര​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല. ഇ​​​തു​​​മൂ​​​ലം ആ ​​​അ​​​ധ്യാ​​​പ​​​ക​​​ന് പൂ​​​ർ​​​ണ​​​മാ​​​യും ലൈ​​​ബ്രേ​​​റി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന​​​തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണ്.​​​

അ​​​ഞ്ചാം ക്ലാ​​​സ് മു​​​ത​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു പാ​​​ഠ്യ​​​ക്ര​​​മ​​​ത്തി​​​ൽ​​ത്ത​​​ന്നെ ലൈ​​​ബ്ര​​​റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​മു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ നി​​​ല​​​നി​​​ല്ക്കു​​​ന്പോ​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ, ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച രീ​​​തി​​​യി​​​ലാ​​​ണു ലൈ​​​ബ്രേ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ​

കു​​​ട്ടി​​​ക​​​ളി​​​ൽ വാ​​​യ​​​നാ​​​ശീ​​​ലം വ​​​ള​​​ർ​​​ത്താ​​​ൻ ലൈ​​​ബ്ര​​​റി​​​ക​​​ൾ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ലൈ​​​ബ്രേ​​​റി​​​യ​​​ൻ കോ​​​ഴ്സു​​​ക​​​ൾ പാ​​​സാ​​​യി ജോ​​​ലി പ്ര​​​തീ​​​ക്ഷി​​​ച്ചു നി​​​ല്ക്കു​​​ന്ന​​​തും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചാ​​​ൽ വ​​​ൻ സാ​​​ന്പ​​​ത്തീ​​​ക ബാ​​​ധ്യ​​​യെന്നാ​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്. ഇ​​​തു​​​മൂ​​​ല​​​മാ​​ണു ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്ക​​​ൽ വൈ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഏ​​​റെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ധ​​​മാ​​​യ ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ ശ​​​ക്ത​​​മാ​​​യി ഉ​​​യ​​​രു​​​ന്ന ആ​​​വ​​​ശ്യം.

Related posts

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

Aswathi Kottiyoor

കരള്‍ രോഗത്തിനും ഹൃദ്രോഗത്തിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്റേത്; ദുരിതാശ്വാസ നിധി തട്ടിപ്പില്‍ വ്യാപക പരിശോധന –

Aswathi Kottiyoor

പച്ചക്കറികളിൽ 
ഉഗ്രവിഷാംശമുള്ള 
കീടനാശിനി സാന്നിധ്യം ; കണ്ടെത്തൽ കൃഷിവകുപ്പിന്റെ പരിശോധനയിൽ

Aswathi Kottiyoor
WordPress Image Lightbox