24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം ആദ്യഘട്ട നിർമാണം തുടങ്ങി
Kerala

ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം ആദ്യഘട്ട നിർമാണം തുടങ്ങി

ക​ണ്ണൂ​ർ: പ​ടി​യൂ​ർ-​ക​ല്ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. 100 കി​ട​ക്ക​ക​ളു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ആ​ശു​പ​ത്രി ബ്ലോ​ക്ക്, മാ​നു​സ്‌​ക്രി​പ്റ്റ് സ്റ്റ​ഡി സെ​ന്‍റ​ർ, ഹെ​ർ​ബ​ൽ ന​ഴ്സ​റി എ​ന്നി​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട​മാ​യി നി​ർ​മി​ക്കു​ന്ന​ത്.

36.5 ഏ​ക്ക​റി​ൽ കി​ഫ്ബി അ​നു​വ​ദി​ച്ച 69 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി ന​ട​ത്തു​ക. മാ​നു​സ്‌​ക്രി​പ്റ്റ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ൽ ഡി​ജി​റ്റൈ​സ് ചെ​യ്താ​ണ് താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ക്കു​ക.

2023 ജൂ​ലൈ​യോ​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കും. എ​റ​ണാ​കു​ള​ത്തു​ള്ള ശി​ല്പാ ക​ൺ​സ്ട്ര​ക്ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

311 ഏ​ക്ക​റി​ൽ 300 കോ​ടി രൂ​പ ചെ​ല​വി​ൽ ക​ല്ല്യാ​ട് ത​ട്ടി​ൽ നി​ർ​മി​ക്കു​ന്ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​യു​ർ​വേ​ദ അ​റി​വു​ക​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള പാ​ര​മ്പ​ര്യ ചി​കി​ത്സാ​രീ​തി​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ മ്യൂ​സി​യം, താ​ളി​യോ​ല​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്തു സൂ​ക്ഷി​ക്കു​ന്ന അ​ത്യാ​ധു​നി​ക മാ​നു​സ്‌​ക്രി​പ്റ്റ് റീ​ഡിം​ഗ് സെ​ന്‍റ​ർ, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്‌​സ്, ഫാ​ക്ക​ൽ​റ്റി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള ഹൗ​സിം​ഗ് സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഒ​രു​ക്കു​ക. ആ​യു​ർ​വേ​ദ രം​ഗ​ത്ത് മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്ത് ത​ന്നെ വ​ലി​യൊ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം.

കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ, പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. മി​നി, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​രാ​കേ​ഷ്, വാ​ർ​ഡ് അം​ഗം രാ​ഖി ര​വീ​ന്ദ്ര​ൻ, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ദേ​ശീ​യ ആ​യു​ഷ്മി​ഷ​ൻ ഡി​പി​എം ഡോ. ​കെ.​സി. അ​ജി​ത്ത്കു​മാ​ർ, കി​റ്റ്കോ പ്ര​തി​നി​ധി​ക​ൾ, ശി​ല്പ ക​ൺ​സ്ട്ര​ക്ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

പൊതുസ്ഥലത്തു തുടർച്ചയായി മാലിന്യം തള്ളുന്നവരെ തടവിലിട്ടുകൂടേ : ഹൈക്കോടതി

Aswathi Kottiyoor

എം.എൽ.എമാർ നിർദേശിക്കുന്ന ഗ്രാമവണ്ടികൾക്ക് മുൻഗണന; മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox