24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സി ബി ഡി സി എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി.
Iritty

സി ബി ഡി സി എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി.

ഇരിട്ടി: സഹകരണ ബേങ്കിലേയും സഹകരണ സംഘങ്ങളുടെയും കലക്ഷൻ ഏജൻ്റ്മാരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ സ്ഥിര നിയമനം ഉറപ്പ് വരുത്തുക, 2005 ,2009 ലെ 189 നമ്പർ ഉത്തരവ്, 2015ലെ സ്ഥിര വേതന ഉത്തരവ് എന്നിവ ഭേദഗതി ചെയ്ത് നിക്ഷേപ പിരിവ് കാരെ സഹകരണ നിയമം എൺപതാം വകുപ്പിൻ്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാരാക്കി അംഗീകരിക്കുക, അതനുസരിച്ച് സഹകരണ നിയമവും ചട്ടവും ഭേദഗതി ചെയ്യുക, നിക്ഷേപ വായ്പപിരിവുകാരുടെ തസ്തിക സൃഷ്ടിക്കുകയും ശമ്പള സ്കയിൽ നിർണ്ണയിച്ച് പോഷക വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രമോഷൻ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുക, പെൻഷൻ പദ്ധതിയിൽ സാങ്കേതികത്വം പരിഹരിച്ച് പദ്ധതിയിൽ അംഗമാക്കാൻ നടപടികൾ സ്വീകരിക്കുക, ജീവനക്കാർക്ക് നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയിൽ മുഴുവൻ കലക്ഷൻ ഏജൻ്റുമാരെയും ഉൾപ്പെടുത്തുക, ക്ഷേമ പെൻഷൻ വിതരണത്തിലെ ഇൻസെൻ്റീവ് 100 രൂപയാക്കി ഉയർത്തുക, വിരമിച്ച മുഴുവൻ കലക്ഷൻ ഏജൻ്റ് മാർക്കും പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സഹകരണ സ്ഥാപനങ്ങളിലെ ഡെപ്പോസിറ്റ് കലക്ഷൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സഹകരണ ഓഫീസുകൾക്ക് മുമ്പിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി ഇരിട്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ സി ബി ഡി സി എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി. താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പിയൂസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ ജനറൽസിക്രട്ടറി പി.എ.നസീർ ഉദ്ഘാടനം ചെയ്തു. ശോഭന വിജയൻ, നിവിൽമാനുവൽ, കുഞ്ഞികൃഷ്ണൻ,ടി.നിർമ്മല, ജോളി ക്കുട്ടി, ജോഷിമോൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

Aswathi Kottiyoor

കുറ്റാന്വോഷണ മികവിന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പൊലിസ് ഓഫിസർ കെ.പി.സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

Aswathi Kottiyoor

വില്ലേജ് ഓഫീസുകൾക്ക് കെട്ടിടം നിർമിക്കണം: എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox