കണ്ണൂർ: കാൻസർ ചികിൽസയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ പുതിയ കാമ്പയിൻ ആരംഭിക്കുന്നു. കാൻസർ സ്ക്രീനിംഗ്, കാൻസർ പ്രതിരോധ ജീവിത ശൈലി പ്രചരണം, പേഷ്യന്റ് സപ്പോർട്ടീവ് സർവീസസ് എന്നിവയ്ക്ക് ഊന്നൽ നൽകി “കണ്ണൂർ ഫൈറ്റ്സ് കാൻസർ’ എന്ന പേരിലാണ് പുതിയ സംവിധാനമൊരുങ്ങുന്നത്. പരിപാടിയുടെ ജില്ലാതല ലോഗോ പ്രകാശനം ഇന്ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും.