വാഹന നികുതി കുടിശികയുമായി ബന്ധപ്പെട്ടു 2020-21ലെ ബജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം നികുതി കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
2020 മാർച്ച് 31ന് കുറഞ്ഞതു നാലു വർഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലു വർഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് ബാധ്യതകളിൽനിന്ന് ഒഴിവാകാം. വാഹനം സംബന്ധിച്ച് ഉടമയ്ക്കു യാതൊരു വിവരവുമില്ലെങ്കിലോ വാഹനം പൊളിച്ചുകളഞ്ഞെങ്കിലോ വാഹനം മോഷണം പോയെങ്കിലോ ഒറ്റത്തവണ പദ്ധതി പ്രകാരം നികുതി അടച്ചശേഷം 100 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ ഭാവിയിൽ ഉണ്ടാകാവുന്ന നികുതി ബാധ്യതകളിൽനിന്ന് ഒഴിവാകാം. തുടർന്നും സർവീസ് നടത്താൻ ആഗ്രഹിക്കുന്ന വാഹന ഉടമകൾക്ക് 2020 ഏപ്രിൽ ഒന്നു മുതലുള്ള നികുതി അടച്ച് രേഖകൾ സാധുവാക്കി സർവീസ് നടത്തുന്നതിന് അനുമതി നൽകും. നികുതി കുടിശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽനിന്ന് അറിയിച്ചു.
previous post