23.6 C
Iritty, IN
July 6, 2024
  • Home
  • Peravoor
  • ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം
Peravoor

ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം

തൊണ്ടിയില്‍: ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം. തൊണ്ടിയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ അല്‍ഫോന്‍സ ഫര്‍ണിച്ചര്‍ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തൊണ്ടിയില്‍ സ്വദേശി കെ.പി ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം ഉണ്ടായത്. തീ പിടുത്തത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ഫര്‍ണിച്ചര്‍ ഷോപ്പിലെ മരം ഉരുപടികളും മിഷനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസി ആണ് ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. സംഭവത്തില്‍ ഫര്‍ണിച്ചര്‍ ഉടമ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts

‘ ബയോകെയർ ചലഞ്ച് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ആദ്യ കാല ഭാരവാഹികളെ ആദരിച്ചു

Aswathi Kottiyoor

തില്ലങ്കേരി ഇല്ലം കോളനിയിൽ 30 പേർക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox