23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മന്ത്രിതല സംഘം ഇന്ന്‌ ആറളത്ത്‌
Kerala

മന്ത്രിതല സംഘം ഇന്ന്‌ ആറളത്ത്‌

ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ തിങ്കളാഴ്ച ആറളം ഫാം സന്ദർശിക്കും. രാവിലെ പത്തിന് ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മന്ത്രിമാർ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. തുടർന്ന് ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. വനം, പൊതുമരാമത്ത്, പട്ടിക വർഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയും ആറളത്തെത്തും.
ആനമതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികളാണ് ആറളത്ത് പരിഗണനയിലുള്ളത്. കഴിഞ്ഞ ദിവസം ആറളം ഫാമിൽ ചെത്തുതൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Related posts

സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പ്രതി മരിച്ചു.*

Aswathi Kottiyoor

ആശുപത്രികൾ നിറഞ്ഞു എന്നത് തെറ്റായ വാർത്ത: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox