ഇരിട്ടി: കാഷ്യു കോർപറേഷനും കാപ്പക്സും ന്യായമായ വിലക്ക് കശുവണ്ടി സംഭരണം നടത്തണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് വികസന സമിതി വ്യവസായമന്ത്രിക്കും കൃഷിമന്ത്രിക്കും എംഎൽഎയ്ക്കും നടത്തിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗുണമേന്മ കൂടിയ അയ്യൻകുന്ന്, ആറളം പ്രദേശത്തെ കശുവണ്ടി സ്വകാര്യ വ്യവസായികളുടെ ഔദാര്യത്തിനുവിടാതെ സർക്കാർ സംവിധാനത്തിലൂടെ സംഭരിക്കുക, കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം ആറളം ഫാം കേന്ദ്രീകരിച്ച് തുടങ്ങുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളും നിവേദനത്തിൽ ആവശ്യപ്പെട്ടു. വികസന സമിതി ചെയർമാൻ ജയ്സൺ തോമസ്, ജനറൽ കൺവീനർ പി. സി.ജോസ് എന്നിവരാണ് നിവേദനം നൽകിയത്.