25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്:പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും
Thiruvanandapuram

സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്:പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും

സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകൾ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതേസമയം 1 മുതല്‍ 9 വരെയുള്ള പ്രവര്‍ത്തനത്തിന് പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും.

ഒരിടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ ഭാഗികമായെങ്കിലും സാധാരണ സമയക്രമത്തിലേക്ക് മാറുന്നത്. പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയായി ക്രമീകരിക്കും. പൊതു പരീക്ഷക്കുള്ള തയാറെടുപ്പെന്ന രീതിയിലാണ് തീരുമാനം. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, മോഡല്‍ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യം.
06/02/22

Related posts

തിരഞ്ഞെടുപ്പ് സ്പെഷ്യൽ പോലീസ് ഓഫീസർ: ഈ മാസം 31 വരെ അപേക്ഷിക്കാം…

Aswathi Kottiyoor

ക്ഷേമ പെന്‍ഷന്‍ 3000 രൂപ, ന്യായ് പദ്ധതി വഴി വർഷം 72000 രൂപ; വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക….

Aswathi Kottiyoor

എസ് എസ് എൽ സി, പ്ലസ്‌ടു ഫലം ജൂലൈയിൽ: മന്ത്രി വി ശിവൻകുട്ടി…………

Aswathi Kottiyoor
WordPress Image Lightbox