25 C
Iritty, IN
November 23, 2024
  • Home
  • kannur
  • കാട്ടാന ആക്രമണം : ആറളം ഫാമിന് ലഭിക്കാനുള്ളത് 19 കോടി
kannur

കാട്ടാന ആക്രമണം : ആറളം ഫാമിന് ലഭിക്കാനുള്ളത് 19 കോടി

പേ​രാ​വൂ​ർ: ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വ​നം​വ​കു​പ്പി​ൽ​നി​ന്ന്​ ആ​റ​ളം ഫാ​മി​ന് ല​ഭി​ക്കാ​നു​ള്ള​ത് 19 കോ​ടി രൂ​പ​യെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ബി​മ​ൽ ഘോ​ഷ്. ഏ​ഴി​ന്​ മ​ന്ത്രി​മാ​രു​ടെ സം​ഘം ആ​റ​ള​ത്തെ​ത്തു​മ്പോ​ൾ ഫാ​മി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നാ​ണ്​​ ഫാം ​അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം മാ​ത്രം ഫാ​മി​ന്റെ 3000ത്തോ​ളം തെ​ങ്ങു​ക​ളും 1750 ക​മു​ക്, 423 കു​രു​മു​ള​ക്, 2361 കൊ​ക്കോ, 3253 ക​ശു​മാ​വു​ക​ൾ, 19 റ​ബ​ർ എ​ന്നി​വ​യും കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ, ഫാ​മി​ന് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​ത്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും തു​ട​ർ​ക്ക​ഥ​യാ​വു​ന്ന കാ​ട്ടാ​ന​ശ​ല്യം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​തി​വി​ത​ക്കു​മ്പോ​ൾ നി​സ്സം​ഗ​ത​യി​ലാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ന്നാ​ണ് ആ​ക്ഷേ​പം.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ‘ആ​ന’​ഭ​യം
ഫാം ​അ​ധീ​ന​ത​യി​ലു​ള്ള കൃ​ഷി​സ്ഥ​ലം താ​വ​ള​മാ​ക്കി​യ ആ​ന​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​റ​ള​ത്തെ കാ​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​രം​ഭി​ച്ച കാ​ട്ടാ​ന തു​ര​ത്ത​ലി​ൽ 25 ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക്​ ക​യ​റ്റി​യെ​ങ്കി​ലും അ​വ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു.

നി​ല​വി​ൽ ഫാ​മി​ന​ക​ത്ത് ഇ​നി​യും 11 ആ​ന​ക​ളു​ണ്ട്. ഇ​തി​ല്‍ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യും കൊ​മ്പ​നാ​ന​യു​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭീ​ഷ​ണി​യാ​വു​ന്ന​ത്. പ​ട​ക്കം പൊ​ട്ടി​ച്ച് തു​ര​ത്തു​ന്ന​വ​ര്‍ക്കു​നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​ണി​വ.

ക​ശു​വ​ണ്ടി സീ​സ​ൺ അ​ടു​ത്തു; കാ​ടു​വെ​ട്ട​ൽ ത​കൃ​തി
ഫാ​മി​ല്‍ ക​ശു​വ​ണ്ടി സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ കാ​ടു​വെ​ട്ട​ല്‍ വ്യാ​പ​ക​മാ​ണ്. കാ​ടു​വെ​ട്ടാ​ന്‍ ക​രാ​ര്‍ എ​ടു​ത്ത​വ​ര്‍ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഫാ​മി​ലെ പ്ര​ദേ​ശ​ങ്ങ​ളെ​പ്പ​റ്റി ധാ​ര​ണ​യി​ല്ല. കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ന്‍ വ​ന്നാ​ല്‍ എ​ങ്ങോ​ട്ട് നീ​ങ്ങ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ അ​പ​ക​ട​മു​ണ്ടാ​ക്കും.

കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തും കു​ര​ങ്ങു​ശ​ല്യ​വും വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യാ​ണ്​. 3500 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ആ​റ​ളം ഫാ​മും 4000 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ്. ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ 11 പേ​രാ​ണ് ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കാ​ട്ടാ​ന​ക​ളെ ആ​റ​ളം മേ​ഖ​ല​യി​ൽ​നി​ന്ന് തു​ര​ത്താ​തെ ആ​റ​ളം ഫാ​മും വ​ന്യ​ജീ​വി സ​​ങ്കേ​ത​മാ​ക്കാ​നാ​ണ്​ വ​നം വ​കു​പ്പ് നീ​ക്ക​മെ​ന്നാ​ണ് പ​രാ​തി.

തെ​ങ്ങു​കൃ​ഷി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​താ​ണ്​ ഫാ​മി​ലെ വ​രു​മാ​ന ഇ​ടി​വി​ന് പ്ര​ധാ​ന കാ​ര​ണം. 12 ല​ക്ഷം തേ​ങ്ങ കി​ട്ടി​യി​രു​ന്ന ആ​റ​ളം ഫാ​മി​ൽ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് ഒ​ന്ന​ര ല​ക്ഷം മാ​ത്രം.

1000 തൊ​ഴി​ലാ​ളി​ക​ളും 245 ജീ​വ​ന​ക്കാ​രു​മു​ണ്ടാ​യി​രു​ന്ന ആ​റ​ളം ഫാ​മി​ൽ ഇ​ന്നു​ള്ള​ത് 270 തൊ​ഴി​ലാ​ളി​ക​ളും 18 ജീ​വ​ന​ക്കാ​രും 118 താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളും മാ​ത്രം. ഈ ​പ​ട്ടി​ക​യി​ൽ​നി​ന്നും അ​റു​പ​തോ​ളം പേ​ർ വീ​ണ്ടും സ്വ​മേ​ധ​യ വി​ര​മി​ച്ചു. ആ​റ​ള​ത്തി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ വേ​ണ്ട​ത് സ​ർ​ക്കാ​റി​ന്‍റെ പ്ര​​​​ത്യേ​ക ഇ​ട​പെ​ട​ലാ​ണ്. ആ​റ​ളം ഫാം ​ന​വീ​ക​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ 14.56 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ല​ഭി​ച്ച മൂ​ന്നു​കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് സെ​ൻ​ട്ര​ൽ ന​ഴ്സ​റി ന​വീ​ക​ര​ണം, കാ​ർ​ഷി​ക യ​ന്ത്ര​വ​ത്​​ക​ര​ണം, പു​തി​യ ന​ഴ്സ​റി, 25 ഏ​ക്ക​റി​ൽ മ​ഞ്ഞ​ൾ കൃ​ഷി എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫാം ​നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ വ​ന്യ​ജീ​വി ശ​ല്യ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ച്ച്​ കൃ​ഷി വ​കു​പ്പു​മാ​യി ചേ​ർ​ന്ന്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം.

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ​മ​ര​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും വേ​ണം. മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ആ​റ​ള​ത്ത് തി​ങ്ക​ളാ​ഴ്ച എ​ത്തു​മ്പോ​ൾ ഇ​വ​ക്കെ​ല്ലാം പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​റ​ളം ഫാം ​മാ​നേ​ജ്മെൻറും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും.

Related posts

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ്; 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox