27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കിടയിൽ കൊ​ഴി​ഞ്ഞു​പോക്ക്; പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ പ​ഠ​നം നി​ര്‍​ത്തിയത്​ 18,408 കുട്ടികൾ
Kerala

പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കിടയിൽ കൊ​ഴി​ഞ്ഞു​പോക്ക്; പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ പ​ഠ​നം നി​ര്‍​ത്തിയത്​ 18,408 കുട്ടികൾ

സം​സ്ഥാ​ന​ത്തെ വി​വി​ധ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ട​യ്ക്കു​വ​ച്ചു പ​ഠ​നം ഉ​പേ​ക്ഷി​ച്ചത് 18,408 പേ​ര്‍. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലാ​ണു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് കൂ​ടു​ത​ല്‍. വ​യ​നാ​ട് ജി​ല്ല​യാ​ണു പ​ഠ​നം നി​ര്‍​ത്തി​യവരുടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്. പ​ത്തു വ​ര്‍​ഷത്തിനിടെ ഇവിടെ മാത്രം പ​ഠ​നം ഉ​പേ​ക്ഷി​ച്ചത് 11,312 പ​ട്ടി​ക വ​ര്‍​ഗ​വി​ദ്യാ​ര്‍​ഥി​ക​ളാണ്.

2010-11 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്താ​കെ 1,986 കു​ട്ടി​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ചു പ​ഠ​നം നി​ര്‍​ത്തി​യ​പ്പോ​ള്‍, തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ഇ​തു 2,918 ആ​യി ഉ​യ​ര്‍​ന്നു. 2012-13 ല്‍ 2,824 ​പേ​ർ കൊ​ഴി​ഞ്ഞു​പോ​യി. വ​യ​നാ​ട് ജി​ല്ല​യി​ല്‍ 2012-13 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മാ​ത്രം 1,727 പ​ട്ടി​കവ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​നം നി​ര്‍​ത്തി. വ​യ​നാ​ട്ടി​ല്‍ 2019-20ല്‍ ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തേ​ണ്ടി​യി​രു​ന്ന 172 എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ വ​ര്‍​ഷം കൊ​ഴി​ഞ്ഞു പോ​യി.

അ​തേ വ​ര്‍​ഷം ഒ​മ്പ​താം ക്ലാ​സി​ല്‍ കൊ​ഴി​ഞ്ഞു​പോ​യ​ത് 132 വി​ദ്യാ​ര്‍​ഥി​ക​ൾ. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളാ​ണു എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ല്‍ വ​യ​നാ​ടി​നു പി​ന്നി​ലു​ള്ള​ത്. പ​ഠ​നം നി​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം 2018 മു​ത​ല്‍ ചെ​റി​യ​തോ​തി​ല്‍ കു​റ​യു​ന്ന​തിന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

ശാ​സ്ത്രം, ഗ​ണി​തം ക​ഠി​നം!

ശാ​സ്ത്ര, ഗ​ണി​ത വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും താ​ത്പ​ര്യ​ക്കു​റ​വു​മാ​ണു പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​നം ഉ​പേ​ക്ഷി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ര്‍​വേ. ഇം​ഗ്ലീ​ഷും ത​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങു​ന്നി​ല്ലെ​ന്നും പ​ഠ​നം നി​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ പ​ഠ​നം നി​ര്‍​ത്തി​യ വ​യ​നാ​ട് ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളി​ലും മ​റ്റു 13 ജി​ല്ല​ക​ളി​ലെ പ​ത്തു ശ​ത​മാ​നം വീ​തം കു​ട്ടി​ക​ളി​ലു​മാ​ണു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ര്‍​വേ ന​ട​ത്തി​യ​ത്.

വ​യ​നാ​ട്ടി​ലെ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, കു​റു​മ സ​മു​ദാ​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍, കാ​പ്പി​ക്കു​രു ശേ​ഖ​രി​ക്കു​ന്ന​തു പോ​ലു​ള്ള ചെ​റി​യ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു വ​രു​മാ​നം നേ​ടു​ന്ന​തു സ്‌​കൂ​ളി​ല്‍നി​ന്നു​ള്ള കൊ​ഴി​ഞ്ഞു പോ​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഈ ​വി​ഭാ​ഗത്തിലെ പെ​ണ്‍​കു​ട്ടി​ക​ളെ സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തുത​ന്നെ വി​വാ​ഹം ക​ഴി​ച്ച​യ​യ്ക്കു​ന്ന​തും പ​ഠ​ന​ത്തി​നു ത​ട​സ​മാ​ണെ​ന്നു സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

ഗുരുവായൂരിലെ മഹീന്ദ്ര ഥാർ ജീപ്പ് ലേലം: പരാതിക്കാരുടെ ഹിയറിംഗ് 9ന്

Aswathi Kottiyoor

കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ 30നകം തീർപ്പാക്കണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

എഐ ക്യാമറ: ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി അനുമതി

Aswathi Kottiyoor
WordPress Image Lightbox