27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അതിവേഗമെത്താം, കെഎസ്‌ആർടിസി ബൈപാസ്‌ റൈഡർ വരുന്നു
Kerala

അതിവേഗമെത്താം, കെഎസ്‌ആർടിസി ബൈപാസ്‌ റൈഡർ വരുന്നു

തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോട്ടേക്കുള്ള യാത്രക്ക്‌ ഇനിയത്ര സമയം വേണ്ട. രണ്ട്‌ മണിക്കൂറെങ്കിലും ലാഭിച്ച്‌ ബസിറങ്ങാം. ബൈപാസുകളിലൂടെ മാത്രം സഞ്ചരിച്ച്‌ ലക്ഷ്യസ്ഥാനത്തെത്തുന്ന കെഎസ്‌ആർടിസി ബൈപാസ്‌ റൈഡറുകളാണ്‌ ഇതിനൊരുങ്ങുന്നത്‌. ഓരോ മണിക്കൂർ ഇടവിട്ട്‌ കോട്ടയം, എറണാകുളം റൂട്ടിൽ ഈ ബസോടും. 48 സർവീസുകളാണ്‌ ഇതിനായി ഒരുക്കുന്നത്‌. ഈ മാസാവസാനത്തോടെ സർവീസ്‌ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പ്രധാന റോഡുകളിലൂടെ ബസുകൾ നിശ്ചിത സമയത്ത്‌ ഓടിയെത്തുന്നതിന്‌ പ്രധാന തടസ്സം ഗതാഗതക്കുരുക്കാണ്‌. താരതമ്യേന തിരക്കൊഴിഞ്ഞ ബൈപാസുകളിലൂടെ യാത്രചെയ്‌താൽ ഈ പ്രശ്‌നത്തിന്‌ പരിഹാരമാകും. സൂപ്പർഫാസ്റ്റ്‌, സൂപ്പർ ഡീലക്സ്‌ ബസുകളാകും ഇതിനായി തെരഞ്ഞെടുക്കുന്നത്‌.

കാത്തിരിക്കാൻ ഫീഡർ സ്റ്റേഷൻ

റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടി പുതിയ കോടതി ജങ്‌ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. കെഎസ്‌ആർടിസിയുടെ പഴയ ബസുകളാണ്‌ ഫീഡർ സ്റ്റേഷനുകളായി മാറ്റുക. പ്രധാന നഗരങ്ങളിൽനിന്നും കെഎസ്‌ആർടിസി സ്റ്റേഷനുകളിൽനിന്നും ഇവിടേക്ക്‌ ഫീഡർ സർവീസുകളും ആരംഭിക്കും. മുൻകൂട്ടി ബുക്ക്‌ ചെയ്‌തവർക്ക്‌ ഫീഡർ സർവീസിൽ യാത്ര സൗജന്യമാണ്‌.

മല കയറാൻ കണക്‌ഷൻ ബസുകൾ

ബൈപാസ്‌ റൈഡർ ബുക്ക്‌ ചെയ്യുന്ന മലയോര ജില്ലകളിലുള്ളവർക്ക്‌ ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ എത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. ബൈപാസ്‌ റൈഡർ ബുക്ക്‌ ചെയ്യുന്നതിന്‌ അനുസൃതമായ സമയങ്ങളിൽ വയനാട്‌, ഇടുക്കി തുടങ്ങിയ ജില്ലകളിലേക്കുള്ള ടിക്കറ്റ്‌ ഒരുമിച്ചെടുക്കാം. സമയലാഭത്തിനൊപ്പം മിനിമം ചാർജ്‌ ഒഴിവായി യാത്രാ ചെലവ്‌ കുറയുമെന്നതും ഇതിന്റെ ആകർഷണമാണ്‌.

Related posts

ഐ.ടി, ടൂറിസം മേഖലകളിൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് തായ്പെയ് എക്കണോമിക്സ് ആന്റ് കൾച്ചറൽ സെന്റർ

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാടു​ക​ൾ

ഗോത്ര ഫെസ്റ്റും പനവല്ലി ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും

Aswathi Kottiyoor
WordPress Image Lightbox