25.6 C
Iritty, IN
August 19, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Kerala

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ൽ​മാ​നി​ൽ​നി​ന്നാ​ണ് 35 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.45ന് ​ദു​ബാ​യി​ൽ​നി​ന്ന് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു സ​ൽ​മാ​ൻ. ക​സ്റ്റം​സി​ന്‍റെ ചെ​ക്ക് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം മൂ​ന്ന് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പി​ടി​കൂ​ടു​മ്പോ​ൾ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം 810 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 723 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. യു​വാ​വി​നെ ക​സ്റ്റം​സ് ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി. ബേ​ബി, ജ്യോ​തി ല​ക്ഷ്മി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​വി. രാ​ജു, രാ​മ​ൽ, ദീ​പ​ക്, സൂ​ര​ജ് ഗു​പ്ത, സ​ന്ദീ​പ് കു​മാ​ർ, വ​നി​താ സെ​ർ​ച്ച​ർ ല​യ, അ​സി​സ്റ്റ​ന്‍റ് പി.​വി. ലി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Aswathi Kottiyoor

2020 ൽ മാത്രം രാജ്യത്ത് വാ​ഹനാപകടത്തില്‍ മരിച്ചത് 1.30 ലക്ഷം പേര്‍

Aswathi Kottiyoor
WordPress Image Lightbox