കേളകം: കേളകം പൊയ്യമല റോഡിൽ കമ്പിപ്പാലത്തിന് സമീപം ബാവലി പുഴ പ്രദേശം മദ്യപൻമാരുടെ താവളമായി മാറുന്നു. ലോഡുകണക്കിന് മദ്യക്കുപ്പികളാണ് ഇവിടെനിന്ന് നാട്ടുകാർ ശേഖരിച്ചത്. ജനവാസം കുറഞ്ഞ പ്രദേശത്ത് ഏതുസമയവും മദ്യപസംഘമെത്തുന്നു. ചിലർ മദ്യപാനം കഴിഞ്ഞ് കുപ്പികൾ പൊട്ടിച്ചിടുന്നു. ഇതു മൂലം പുഴയിൽ കുളിക്കാനെത്തുന്നവർക്ക് പരിക്കേൽക്കുന്നതും പതിവാണ്. പുഴയിൽ കുളിക്കാനെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് മദ്യപസംഘം ശല്യമാകുന്നതായും പരാതിയുണ്ട്. ദൂരദേശത്തുനിന്നു പോലും മദ്യപന്മാരെത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.