• Home
  • Kerala
  • ‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽക്കയറി തല്ലും’; മുന്നറിയിപ്പ് ബോർഡ്; വൈറൽ
Kerala

‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽക്കയറി തല്ലും’; മുന്നറിയിപ്പ് ബോർഡ്; വൈറൽ

‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാൽ അത് ആരാണേലും വീട്ടിൽ കയറി തല്ലും’. മുന്നറിയിപ്പ് ബോർഡുമായി ഒരു കൂട്ടം യുവാക്കൾ. ഈ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ. ആനപ്പടി യുവാക്കളുടേത് എന്ന പേരിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. നിരവധിപ്പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

‘കല്യാണ മുടക്കികളായ……… ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ. ഇത്രയുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്’.
നിരവധിപ്പേരാണ് ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ‘ഇതുപോലെ എല്ലാ നാട്ടിലും വരണം’, ‘ഇങ്ങനെ ഒരു താക്കീത് നല്ലതാണ്’, ‘ഏറ്റവും മികച്ച മുന്നറിയിപ്പ്’ തുടങ്ങിയ തലക്കെട്ടുകളോടെയാണ് ഈ പോസ്റ്റർ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

Related posts

നാളെ മൂന്ന് ലക്ഷം പരിശോധനകള്‍ അധികമായി നടത്തും;മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor

*ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനം*

Aswathi Kottiyoor

വനിതാ സാമാജികരുടെ ദ്വിദിന ദേശീയ കോൺഫറൻസിനു സമാപനം

Aswathi Kottiyoor
WordPress Image Lightbox