27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ഫിലമെന്‍റ് ബള്‍ബുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന കുട്ടികള്‍ക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു
Kelakam

ഫിലമെന്‍റ് ബള്‍ബുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന കുട്ടികള്‍ക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു


കേളകം. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു. വീടുകളിൽ പഠനാവശ്യത്തിനും മറ്റുമായി ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന കുട്ടികൾക്കാണ് എൽഇഡി ബൾബുകൾ വിതരണം ചെയ്തത്. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ജോണി പാമ്പാടിയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാന്‍സിസ് ആശംസകള്‍ അര്‍പ്പിച്ചു.

ഊർജ്ജസംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളെ അറിയിക്കുക, നിരോധിച്ചതും കണ്ണിനെ ബാധിക്കുന്നതുമായ ഫിലമെന്‍റ് ബള്‍ബുകളുടെ ഉപയോഗം പൂര്‍ണ്ണമായി അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് എനര്‍ജി ക്ളബ്ബ് ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിച്ചത്. ഫിലമെന്‍റ് ബള്‍ബുകള്‍ വീടുകളില്‍ പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നവരെ കണ്ടെത്താന്‍ എനര്‍ജി ക്ളബ്ബ് പഠനം നടത്തിയിരുന്നു.
ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും എനർജി ക്ലബ് കോ-ഓർഡിനേറ്റർ ജീന മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു. അധ്യാപകമാരായ രാധിക എം കെ, അശ്വതി കെ ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. എനര്‍ജി ക്ളബ്ബ് അംഗങ്ങളായ അഖില്‍ ഗീവര്‍ഗീസ്, അനുപമ മരിയ സാജു, ജിസ്മോള്‍ ഏലിയാസ്, സിധാന്‍ പി എസ് എന്നിവ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related posts

ഏലപ്പീടികയിൽ കർഷകൻ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ

Aswathi Kottiyoor

*യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്തു*

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox