24.5 C
Iritty, IN
October 5, 2024
  • Home
  • Delhi
  • രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം* *കടന്നു;മൂന്നാം തരംഗത്തില്‍ മരിച്ചവരില്‍ 90 %* *വാക്സിനെടുക്കാത്തവര്‍
Delhi

രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം* *കടന്നു;മൂന്നാം തരംഗത്തില്‍ മരിച്ചവരില്‍ 90 %* *വാക്സിനെടുക്കാത്തവര്‍

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി നില്‍ക്കുമ്പോള്‍ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവര്‍ന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വാക്സിന്‍ മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് കൊവിഡ് മരണം രാജ്യത്ത് 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്കെത്തിയതെന്നത് ആശ്വാസകരമാണ്. മൂന്നാം തരംഗത്തില്‍ രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്തവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകരാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യക്ക് മുകളിലുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 9.1 ലക്ഷം പേരാണ് അമേരിക്കയില്‍ കൊവിഡിന് കീഴടങ്ങിയത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 6.3 ലക്ഷം പേര്‍ കൊവിഡ് രോഗ ബാധിതരായി മരിച്ചു. മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന് തന്നെയാണ്. ഇന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിന് മുകളിലെത്തി.

04/02/22

Related posts

പ്രളയത്തിൽ വിറങ്ങലിച്ച ഡൽഹി ശാന്തമാകുന്നു; വെള്ളം ഇറങ്ങിത്തുടങ്ങി

Aswathi Kottiyoor

വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി………

Aswathi Kottiyoor

ഒറ്റദിനം രണ്ടരലക്ഷം രോ​ഗികള്‍, 380മരണം; രോ​ഗക്കുതിപ്പിൽ രാജ്യം.

Aswathi Kottiyoor
WordPress Image Lightbox