26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • വൃ​ക്കരോ​ഗി​ക​ളെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം
kannur

വൃ​ക്കരോ​ഗി​ക​ളെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

ക​ണ്ണൂ​ർ: വൃ​ക്ക​രോ​ഗം ഉ​ൾ​പ്പെ​ടെ മാ​ര​കരോ​ഗം ബാ​ധി​ച്ച ആ​ളു​ക​ളെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബി​പി​എ​ൽ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന് പ്ര​തീ​ക്ഷ ഓ​ർ​ഗ​ൻ റെ​സി​പി​യ​ന്‍റ്സ് ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ.

വ​ലി​യ വീ​ടു​ള്ള​വ​രും ചി​കി​ത്സ​യ്ക്കു​ള്ള യാ​ത്രാ​സൗ​ക​ര്യ​ത്തി​ന് ലോ​ണെ​ടു​ത്ത് കാ​ർ വാ​ങ്ങി​യ​വ​രു​മെ​ല്ലാം മു​ൻ​ഗ​ണാ പ​ട്ടി​ക​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാവി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​രി​ൽ​നി​ന്നും മ​റ്റു സം​ഘ​ന​ക​ളി​ൽ​നി​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ.​ എ​ന്നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട പ​ല​രും വീ​ടി​ന്‍റെ വി​സ്തീ​ർ​ണ​വും കാ​റു​ള്ള​തു​മെ​ല്ലാം പ​രി​ഗ​ണി​ച്ച് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​ള്ള​പ്പെ​ടു​ക​യാ​ണ്.
ആ​ഴ്ച​യി​ൽ മൂ​ന്നുത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ പ​ല​ർ​ക്കും വ​ലി​യ തു​ക മു​ട​ക്കി വ​ള​രെ ദൂ​രം പോ​കേ​ണ്ടിവ​രു​ന്നു​ണ്ട്. ഈ ​ബു​ദ്ധി​മു​ട്ടൊ​ഴി​വാ​ക്കാ​ൻ രോ​ഗി​ക​ളി​ൽ പ​ല​രും ക​ടം വാ​ങ്ങി​യും ലോ​ണെ​ടു​ത്തു​മെ​ല്ലാ​മാ​ണ് ഒ​രു കാ​ർ സ്വ​ന്ത​മാ​യി വാ​ങ്ങു​ന്ന​ത്. ഉ​മ്മ​ൻ ​ചാ​ണ്ടി സ‌​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഗു​രു​ത​ര വൃ​ക്ക രോ​ഗി​ക​ളെ മു​ൻ​ഗ​ണ​നാവി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് വ​രു​ന്ന​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വു​മാ​യി സ​മീ​പി​ക്കു​മ്പോ​ൾ ഈ ​ഉ​ത്ത​ര​വ് ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സി​വി​ൽ സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്ന് രോ​ഗി​ക​ൾ പ​റ​ഞ്ഞു.

കണ്ണൂർ ജി​ല്ല​യി​ൽ നി​ല​വി​ൽ 2000 ഡ​യാ​ലി​സ് രോ​ഗി​ക​ളും 1200 വൃ​ക്ക മാ​റ്റി​വ​ച്ച​വ​രു​മാ​ണു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച വൃ​ക്കരോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ നി​ല​വി​ൽ കണ്ണൂർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്ര​മാ​ണ് സൗ​ക​ര്യ​മു​ള്ള​ത്.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് പ​ല​രു​ടെ​യും ഡ​യാ​ലി​സി​സ് പാ​ടെ മു​ട​ങ്ങി​പ്പോ​കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ​ല​യി​ട​ത്തും ഐ​സി​യു ബെ​ഡ് ഉ​ൾ​പ്പെ​ടെ 20,000 രൂ​പ​യാ​ണ് ഒ​രു ഡ​യാ​ലി​സി​സി​ന് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു മാ​സം 60,000 രൂ​പ വ​രെ ന​ൽ​കേ​ണ്ട​തു​ണ്ട്. ഓ​രോ ഡ​യാ​യ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നോ ര​ണ്ടോ മെ​ഷീ​നു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച വൃ​ക്കരോ​ഗി​ക​ൾ​ക്ക് മാ​റ്റിവ​യ്ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​രാ​ജ​ൻ, എം.​റി​ജി​ൽ, കെ.​വി. സു​ബൈ​ർ, സി​ന്ധു ഉ​ല്ലാ​സ​ന​ൻ, ശ്രീ​ലേ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ന്‍റിബോ​ഡി കോ​ക്‌​ടെ​യി​ൽ കി​ട്ടാ​നി​ല്ല

കോ​വി​ഡ് ബാ​ധി​ച്ച വൃ​ക്കരോ​ഗി​ക​ൾ​ക്ക് കു​ത്തി​വ​യ്ക്കേ​ണ്ട ആ​ന്‍റിബോ​ഡി കോ​ക്‌​ടെ​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലി​ല്ല. അ​തേ​സ​മ​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വ​ൻവി​ല നൽകിയാൽ ഇതു ലഭിക്കും. ഒ​രു ബോ​ട്ടി​ലി​ന് 1,20,000 രൂ​പ​യാ​ണ് വി​ല. ഒ​രു ബോ​ട്ടി​ൽ ര​ണ്ടു ഡോ​സി​ന് ഉ​പ​യോ​ഗി​ക്കാം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് കാ​ല​ത്ത് തങ്ങളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് രോ​ഗി​ക​ൾ പ​റ​ഞ്ഞു. ഒ​രു രോ​ഗി മ​റ്റൊ​രു രോ​ഗി​യെക്കൊ​ണ്ടുകൂ​ടി ആ​ന്‍റിബോ​ഡി കോ​ക്‌​ടെ​യി​ൽ വാ​ങ്ങി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് 60,000 രൂ​പ​യ്ക്ക് ന​ൽ​കാ​മെ​ന്നൊ​ക്കെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​പാ​ടെന്നും ഇവർ ആരോപിക്കുന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​വ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ്ര​തീ​ക്ഷ ഓ​ർ​ഗ​ൻ റെ​സി​പി​യ​ന്‍റ്സ് ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി –

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox