25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആ​റ​ളം ഫാ​മി​ൽനി​ന്നു പി​രി​ഞ്ഞ​വ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ത​ട​ഞ്ഞു​വ​ച്ചു
Kerala

ആ​റ​ളം ഫാ​മി​ൽനി​ന്നു പി​രി​ഞ്ഞ​വ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ത​ട​ഞ്ഞു​വ​ച്ചു

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ നി​ന്ന് പി​രി​ഞ്ഞു​പോ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു വ​ര്‍​ഷ​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ർ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ പ​തി​ന​ഞ്ചോ​ളം പേ​ർ ഫാം ​ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​സ​ന്ന​ന്‍ നാ​യ​രെ ഇ​വ​ര്‍ ഓ​ഫീ​സി​ല്‍ അ​ല്പ​നേ​രം ത​ട​ഞ്ഞു​വ​ച്ചു .

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി. ഈ ​മാ​സം നാ​ലാം തീ​യ​തി​ക്കു​ള്ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​ഞ്ചാം തീ​യ​തി​മു​ത​ല്‍ ഫാം ​ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 2020 മു​ത​ല്‍ ആ​റ​ളം ഫാ​മി​ല്‍ നി​ന്ന് 60 വ​യ​സ് തി​ക​ഞ്ഞ് നി​യ​മാ​നു​സൃ​തം പി​രി​ഞ്ഞ 44 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ള്ള​ത്. ഇ​വ​ര്‍​ക്ക് 2019 മു​ത​ലു​ള്ള ഡി​എ കു​ടി​ശി​ഖ​യും ഗ്രാ​റ്റു​വി​റ്റി​യും ന​ല്‍​കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ഇ​തു​വ​രെ ത​യാ​റാ​യി​ല്ല.

മാ​ന​ജ്മെ​ന്‍റി​നെ സ​മീ​പി​ക്കു​മ്പോ​ഴെ​ല്ലാം പ​ണം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി അ​യ​യ്ക്കാ​റാ​ണ് പ​തി​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​ന്‍റ​ണി ജേ​ക്ക​ബ്, കെ.​ബി. ഉ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യി പ്ര​സം​ഗി​ച്ചു.

Related posts

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; അടുത്ത 5 ദിവസം ഇടിയോടെയുള്ള മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ക്കൂലി കുത്തനെ കൂട്ടി

Aswathi Kottiyoor

മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox