25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ്യാപാരികൾക്ക്‌ പ്രൊഫൈൽ കാർഡ് ; നികുതി വെട്ടിക്കേണ്ട, ജനം തിരിച്ചറിയും
Kerala

വ്യാപാരികൾക്ക്‌ പ്രൊഫൈൽ കാർഡ് ; നികുതി വെട്ടിക്കേണ്ട, ജനം തിരിച്ചറിയും

ജിഎസ്‌ടിയിൽ വ്യാപാരികളുടെ സമയനിഷ്‌ഠയും കൃത്യനിഷ്‌ഠയും രേഖപ്പെടുത്തുന്നതിന്‌ സംവിധാനമായി. സംസ്ഥാന ജിഎസ്‌ടിവകുപ്പ്‌ തയ്യാറാക്കുന്ന ‘ടാക്‌സ്‌ പേയർ പ്രൊഫൈൽ’ കാർഡിലായിരിക്കും ഇത്‌ രേഖപ്പെടുത്തുക. റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്‌ക്കുന്നതിലും പുലർത്തുന്ന കൃത്യത ജനങ്ങൾക്കും അറിയാനാകും. പദ്ധതി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച രാവിലെ 10ന്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും.

ജിഎസ്‌ടി നിയമപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള വ്യാപാരികൾ റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്‌ക്കുന്നതിലുമുള്ള കൃത്യത കണക്കാക്കി ജിഎസ്‌ടിവകുപ്പ്‌ നൽകുന്ന റേറ്റിങ്‌ സ്‌കോറാണ്‌ ‘ടാക്‌സ്‌ പേയർ കാർഡ്‌’. സ്ഥിരമായി നികുതി ഒടുക്കുന്ന 1.5 കോടിക്കുമുകളിൽ വാർഷിക വിറ്റുവരവുള്ള നികുതി ദായകർക്കാണ്‌ പ്രൊഫൈൽ കാർഡ്‌ ലഭിക്കുക. സംസ്ഥാന ജിഎസ്‌ടിവകുപ്പിന്റെ www.keralataxes.gov.inൽ റേറ്റിങ്‌ വിവരങ്ങൾ ലഭ്യമാകും.

Related posts

50 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം

Aswathi Kottiyoor

എസ് ബി ഐ ൽ അക്കൗണ്ടില്ലാതെ സ്ഥിരനിക്ഷേപമുണ്ടോ; എങ്കിൽ ജാഗ്രതൈ.

Aswathi Kottiyoor

കർഷകരെ കാർ കയറ്റിക്കൊന്ന കേസ്‌: മുഖ്യപ്രതിയെ രക്ഷിക്കാനോ നീക്കം- സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox