24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.
Iritty

പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.

ഇരിട്ടി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന പാറമ്മൽ അബ്ദു എന്ന അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. കുടക് പോളിപേട്ടയിലെ ഹോട്ടൽ വ്യാപാരിയാണ്. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. വീടിന് സമീപത്തുള്ള പ്രാദേശിക റോഡിലൂടെ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. അബ്ദുറഹ്മാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.കാറിലുണ്ടായിരുന്ന പേരമകൾ നസ് ല (9) യെ പരിക്കുകളോടെ മടിക്കേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: മൈമൂന. മക്കൾ: ഷംസീറ, റംസീന, ഷറഫുദ്ദിൻ, ആയിഷ. മരുമക്കൾ: അഹമ്മദ് യമാനി, അബ്ദുൾ റൗഫ്.

Related posts

റീത്ത് വെച്ച് പ്രതിഷേധിച്ചു

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

കുയിലൂർ മയിൽകുന്നിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox