ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനമാണ് ജനാധിപത്യസംവിധാനത്തിൽ ഏതു സ്ഥാപനത്തെയും ജനകീയമാക്കുന്നത്. ഇൗ കാഴ്ചപ്പാടിൽ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളിലൂടെ കണ്ണൂർ ജില്ല പഞ്ചായത്ത് വലിയ ജനകീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വേറിട്ട നേട്ടങ്ങൾ കൊയ്ത് തലയുയർത്തിയാണ് ജില്ല പഞ്ചായത്തിെൻറ നിൽപ്. ജനങ്ങളെ മുന്നിൽകണ്ട് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്തിനെ നേട്ടങ്ങളുടെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയത്.
1995ലാണ് ജില്ല പഞ്ചായത്ത് നിലവിൽവന്നത്. അതിനുമുമ്പ് ജില്ല കൗൺസിലായിരുന്നു. ജില്ല പഞ്ചായത്തിന് 24 ഡിവിഷനുണ്ട്. ജില്ല പഞ്ചായത്ത് ഭരണം എക്കാലത്തും എൽ.ഡി.എഫിനൊപ്പമായിരുന്നു. പി.കെ. ശ്രീമതി ടീച്ചറായിരുന്നു ആദ്യ പ്രസിഡൻറ്. നിലവിൽ സി.പി.എമ്മിലെ കെ.വി. സുമേഷ് പ്രസിഡൻറും പി.പി. ദിവ്യ വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് ജില്ല പഞ്ചായത്തിനെ നയിക്കുന്നത്.
ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതിനിർവഹണത്തിനാണ് ജില്ല പഞ്ചായത്ത് പ്രാമുഖ്യം നൽകിയത്. നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകൾക്ക് ഉൗന്നൽ നൽകിയായിരുന്നു ജില്ല പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപംനൽകിയിരുന്നത്. തരിശുരഹിത കൈപ്പാട്, കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ, സമ്പൂർണ നെൽകൃഷി ജില്ല, തേൻ ജില്ല, അക്വാ ഗ്രീൻ മാർട്ട്, ഫാം റസ്റ്റ് ഹൗസ് സൗന്ദര്യവത്കരണം, വിത്തുപത്തായം, അഴുക്കിൽനിന്ന് അഴകിലേക്ക്, വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, സർക്കാർ സ്കൂളുകളുടെ ഉൗർജ സ്വയംപര്യാപ്തത, ജില്ല ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, ജില്ല ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും സീതാലയം സ്ത്രീസൗഹൃദ കേന്ദ്രം, ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക പദ്ധതി, അമ്മമാർക്കൊരിടം, മുലയൂട്ടൽ കേന്ദ്രം, ഷീ െനെറ്റ് ഹോം, പട്ടികവർഗവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കൽ, കോവിഡ് പ്രതിരോധം, പ്രളയദുരിതാശ്വാസം തുടങ്ങി ജില്ല പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ ജില്ലയുടെ വികസനത്തിന് കുതിപ്പേകി.
ബി.പി.എൽ കുടുംബത്തിൽപെട്ട 400 യുവതികൾക്ക് ആധുനിക ഗാർമെൻറ് മെഷിനറിയിൽ പരിശീലനം നൽകി. ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ 10 വനിത സംരംഭക യൂനിറ്റുകൾ തുടങ്ങി. ജില്ലയിൽ സമ്പൂർണ ഭവനപദ്ധതിക്കായി െഎ.എ.വൈ, പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികളിൽ 7017 വീടുകൾക്കായി 20 കോടി രൂപ ചെലവഴിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ കേരളത്തിൽ ആദ്യമായി ട്രാൻജെൻഡേഴ്സിനായി പദ്ധതി, പദവി, പഠനവിവരശേഖരണം, ശിൽപശാല, കുടുംബശ്രീ യൂനിറ്റ് രൂപവത്കരണം, ട്രാൻസ്ജെൻഡേഴ്സ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.
സ്കൂളുകളിൽ സ്ത്രീസൗഹൃദ വിശ്രമമുറികൾ നടപ്പാക്കി. 48 വിദ്യാലയങ്ങൾ ഉൾപ്പെടെ 52 ഷീ ഫ്രൻഡ്ലി ഇ-ടോയ്ലറ്റ്, ഘടക സ്ഥാപനങ്ങളിലും സ്കൂളുകളിലും സാനിറ്ററി നാപ്കിൻ ഡിസ്പെൻസർ, ഇൻസിനേറ്റർ, കുറുമാത്തൂരിൽ കുടുംബശ്രീ ട്രെയിനിങ് സെൻറർ തുടങ്ങിയവ സ്ഥാപിച്ചു. ആധുനിക ശ്മശാനങ്ങളുടെ നിർമാണത്തിന് പഞ്ചായത്തുകൾക്ക് 2.16 കോടി നൽകി.
ആറളം നവജീവൻ കോളനിയിലുള്ള 24 വീടുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 49 ലക്ഷം നൽകി. യാത്രചെയ്യുന്ന സ്ത്രീകൾക്ക് മുലയൂട്ടുന്നതിന് 30 പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ജില്ല പഞ്ചായത്ത് വികസനകേന്ദ്രത്തിലാണ് താൽക്കാലിക താമസത്തിന് ഷീ നൈറ്റ് ഹോം തുടങ്ങിയത്.
180 കോടി ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് റോഡുകളും ഗ്രാമീണ റോഡുകളും നവീകരിച്ചത്. 1100 കിലോമീറ്റർ റോഡുകളാണ് പുതുക്കിയത്. ജില്ലയിലെ മുഴുവൻ റോഡുകെളയും ബന്ധിപ്പിച്ച് റോഡ് കണക്ടിവിറ്റി മാപ് തയാറാക്കി. ജില്ല ആശുപത്രിയുടെ സമഗ്ര വികസനത്തിന് 56 കോടിയുടെ മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം കിട്ടി. സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ജില്ല ആശുപത്രിയെ മാറ്റുന്നതിെൻറ ഭാഗമായി വിവിധ വിഭാഗങ്ങൾ തുടങ്ങി.
ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹജ്യോതി കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി വലിയ സഹായവും സേവനവുമാണ് നൽകുന്നത്.
കാർഷിക മേഖലയിൽ സമാനതകളില്ലാത്ത വികസനമാണ് അഞ്ചുവർഷത്തിനിടയിൽ ജില്ലയിൽ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോവിഡാനന്തര കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമങ്ങൾക്കൊപ്പം ജില്ല പഞ്ചായത്തും കൈകോർത്തു. എട്ടുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
ഒന്നാംവിള കൃഷിയിൽ 1000 ഹെക്ടർ വയലുകളിലാണ് പുതുതായി നെൽകൃഷി ചെയ്തത്. അതത് പ്രദേശങ്ങളിൽ അനുയോജ്യമായതും ആവശ്യമുള്ളതുമായ കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് പഞ്ചായത്തുകളുമായി സഹകരിച്ച് തുടങ്ങിയ കാർഷിക സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധേയമായി. 48 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കി. പദ്ധതിനടത്തിപ്പിലൂടെ കർഷകർക്ക് 20 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്നാണ് കണക്ക്.