23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി
Peravoor

യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി

പേരാവൂർ: പഞ്ചായത്തിലെ മുരിങ്ങോടി എടപ്പാറ കോളനി, ലക്ഷംവീട് കോളനി,കാഞ്ഞിരപ്പുഴ കുടിവെള്ള പദ്ധതി,പങ്കക്കുന്ന് കുടിവെള്ള പദ്ധതി, തുടങ്ങിയ പേരാവൂർ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പറും പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റുമായ ജൂബിലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു .തുടർന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സിറാജ് പൂക്കോത്ത്, മെമ്പർമാരായ ജോസ് ആന്റണി, രാജു ജോസഫ് , നൂറുദ്ദീൻ, രഞ്ജുഷ, റെജീന സിറാജ്, സുബാഷ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അജ് നാസ്, സാജിർ, എന്നിവരും പി.പി. അലി, വിജയൻ, ജലാൽ, എന്നിവർ പങ്കെടുത്തു.

Related posts

മാവടിയിലെ പാനിക്കുളം അന്തോണി നിര്യാതനായി

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

*പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ച് സ്റ്റയ്ൻമോണ്ട് പബ്ലിക് സ്കൂൾ അറയങ്ങാട് . വിവിധ മൽസര പരീക്ഷകൾക്ക് സമഗ്ര പരിശീലനം*

Aswathi Kottiyoor
WordPress Image Lightbox