27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് 91.5 രൂപ കുറച്ച് എണ്ണക്കമ്പനികള്‍.
Uncategorized

വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് 91.5 രൂപ കുറച്ച് എണ്ണക്കമ്പനികള്‍.

ഫെബ്രുവരി ഒന്നു മുതല്‍ എണ്ണക്കമ്പനികള്‍ വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചതായി ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഇത്.

നിലവില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന് 1,907 രൂപയാണ് വില. അതേസമയം, സബ്സിഡിയില്ലാത്ത (14.2 കിലോഗ്രാം) ഇന്‍ഡെയ്ന്‍ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 899.50 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇത് 926 രൂപയാണ്.

അഞ്ച് കിലോ, 10 കിലോ കോമ്പോസിറ്റ്, അഞ്ച് കിലോ കോമ്പോസിറ്റ് ഭാരമുള്ള മറ്റ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും പാചകവാതക നിരക്ക് പരിഷ്‌കരിക്കാറുണ്ട്.

2021 ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കൂട്ടി രാജ്യതലസ്ഥാനത്ത് 2,101 രൂപയാക്കിയിരുന്നു. വാണിജ്യ സിലിണ്ടറിന് 2012-13ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. 2,200 രൂപയായിരുന്നു അന്നത്തെ നിരക്ക്.

2022 ജനുവരി ഒന്നിന് എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 102.50 രൂപ കുറച്ചിരുന്നു.

Related posts

41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 14 ദിവസം; രക്ഷാദൗത്യം സങ്കീർണം, വെർട്ടിക്കൽ ഡ്രില്ലിം​ഗ് നടത്തിയേക്കും

Aswathi Kottiyoor

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം, തിരുവനന്തപുരം മുന്നില്‍

Aswathi Kottiyoor

തദ്ദേശ സ്ഥാപന വോട്ടര്‍ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബര്‍ എട്ടിന്

Aswathi Kottiyoor
WordPress Image Lightbox