31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • തറക്കല്ലിൽ തന്നെ ബ്രേക്കിട്ട് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ്
Kerala

തറക്കല്ലിൽ തന്നെ ബ്രേക്കിട്ട് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ്

മ​ട്ട​ന്നൂ​ർ: ത​റ​ക്ക​ല്ലി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടും മ​ട്ട​ന്നൂ​രി​ൽ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​യി​ല്ല. ഇ.​പി. ജ​യ​രാ​ജ​ൻ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ ത​റ​ക്ക​ല്ലി​ട്ട​ത്. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21 നാ​ണ് ചാ​ലോ​ട് പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​മാ​യി​ട്ടും പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല.

കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡും ലോ​ർ​ഡ്സ് മാ​ർ​ക്ക് ഇ​ൻ​ഡ​സ്ട്രീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ചേ​ർ​ന്നാ​ണ് വ്യ​വ​സാ​യ സം​രം​ഭം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. 11.94 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ക. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ ഉ​ത്പാ​ദ​നം തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

71 പേ​ർ​ക്ക് നേ​രി​ട്ടും അ​മ്പ​തി​ല​ധി​കം പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്. മൂ​ന്നു മോ​ഡ​ലു​ക​ളി​ലു​ള്ള സ്‌​കൂ​ട്ട​റു​ക​ൾ ക​മ്പ​നി പു​റ​ത്തി​റ​ക്കു​മെ​ന്നും 46000 രൂ​പ മു​ത​ൽ 58000 രൂ​പ വ​രെ​യാ​ണ് വി​പ​ണ​ന വി​ല​യെ​ന്നു​മാ​ണ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്.

കി​ലോ​മീ​റ്റ​റി​ന് 50 പൈ​സ​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ചെ​ല​വ് വ​രു​ന്ന​ത്. നി​ല​വി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ല​ക്‌ട്രിക് കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Related posts

അവധിക്കാല സ്‌പെഷ്യല്‍ എല്‍ എസ് എസ്, യു എസ് എസ് പരിശീലനം വിലക്കി ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

‘സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തില്ല’, വൈദ്യുതി മന്ത്രി

Aswathi Kottiyoor

ഏഴ് ദിവസത്തിനുള്ളിൽ മടങ്ങുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox