27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്രതീക്ഷയ്‌ക്കൊപ്പം ഉയരാത്ത ബജറ്റ് , നിരാശാജനകം – ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
Kerala

പ്രതീക്ഷയ്‌ക്കൊപ്പം ഉയരാത്ത ബജറ്റ് , നിരാശാജനകം – ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇപ്പോഴുള്ള പ്രതിസന്ധി നേരിടാനുള്ള തയാറെടുപ്പ് കേന്ദ്ര ബജറ്റിലില്ലെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. വളരെ കുറച്ച് തുക മാത്രമാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്. ബജറ്റില്‍ കര്‍ഷകരെ സഹായിക്കാന്‍ സാധിക്കുന്ന പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ പ്രതീക്ഷകളോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ കണ്ടത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് എന്ന ദീര്‍ഘകാലമായുള്ള ആവശ്യവും നടപ്പിലായില്ല. ഇത് തികച്ചും നിരാശാജനകമാണ്.

പ്രതീക്ഷിച്ച തൊഴിലവസരങ്ങളൊന്നും ഉണ്ടായില്ല. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വര്‍ധിപ്പിച്ചില്ല. വാക്‌സിന് വേണ്ടി നീക്കിവെച്ചതും വളരെ കുറച്ച് തുക മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Related posts

വിഭവങ്ങൾ പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യം: മുഖ്യമന്ത്രി

Aswathi Kottiyoor

വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക്​ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്​

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox