25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബജറ്റ് പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രയോജനം ചെയ്യും; പ്രധാനമന്ത്രി
Kerala

ബജറ്റ് പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രയോജനം ചെയ്യും; പ്രധാനമന്ത്രി

കേന്ദ്ര ബജറ്റ് പാവപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അടിസ്ഥാന സൗകര്യം, നിക്ഷേപം, വളര്‍ച്ച, തൊഴിലവസരങ്ങള്‍ എന്നിവയുടെ പുതിയ സാധ്യതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ‘വികസനത്തിന്റെ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. ബജറ്റ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും’ – മോദി പറഞ്ഞു.

ബജറ്റിന്റെ ഒരു പ്രധാന വശം പാവപ്പെട്ടവരുടെ ക്ഷേമമാണ്. എല്ലാ പാവപ്പെട്ടവര്‍ക്കും വീട്, വെള്ളം, ടോയ്ലറ്റ്, ഗ്യാസ് സൗകര്യം, ഇവക്കെല്ലാം പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. അതേസമയം, ആധുനിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് തുല്യമായ ഊന്നല്‍ നല്‍കുന്നുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ബിജെപിക്ക് ജനത്തെ സേവിക്കാനുള്ള പുതിയ ദൃഢനിശ്ചയം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങള്‍ക്കായി പദ്ധതി ആരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി പര്‍വതങ്ങളില്‍ ആധുനിക ഗതാഗത സംവിധാനം നിര്‍മ്മിക്കുമെന്ന് മോദി വ്യക്തമാക്കി.

Related posts

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

*30% ആംബുലൻസുകൾക്കും യോഗ്യതയില്ല; ലഹരികടത്താൻ ഉൾപ്പെടെ ഉപയോഗിക്കുന്നു.*

Aswathi Kottiyoor
WordPress Image Lightbox