23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം മുതല്‍; ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും
Uncategorized

ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം മുതല്‍; ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും

ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ സജ്ജമാക്കുമെന്നും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങളില്‍ 14 % വരെ നികുതിയിളവ്. ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടു വര്‍ഷം സാവകാശം നല്‍കും.റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും.ആദായ നികുതി നിരക്കകുളില്‍ മാറ്റം വരുത്തിയില്ല. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരും.
സംസ്ഥാനങ്ങള്‍ക്ക് 1 ലക്ഷം കോടിയുടെ പലിശ രഹിത വായ്പ നല്‍കും.രാജ്യത്ത് ‘ഡിജിറ്റല്‍ റുപ്പി’ നടപ്പാക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കും.ഇതിനായി ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും.
ആയുധ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ 68 % മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കാകുമെന്നും ധനമന്ത്രി പറഞ്ഞു

ബജറ്റ് പ്രഖ്യാപനങ്ങള്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി രൂപ.

പി.എം.എ.വൈ പദ്ധതിക്ക് കീഴില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി 48,000 കോടി രൂപ.

കുടിവെള്ളത്തിനായി 3.8 കോടി കുടുംബങ്ങള്‍ക്ക് 60,000 കോടി.

പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ . ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കും.

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി. പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും.

ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും.

രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2023 മാര്‍ച്ച് 31 വരെ നികുതിയിളവ് തുടരും.

കോര്‍പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി കുറച്ചു.

Related posts

ടൊവിനോയുമായുള്ള തര്‍ക്കം; ആ വിവാദ സിനിമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Aswathi Kottiyoor

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ*

Aswathi Kottiyoor

തടവ് ശിക്ഷായിളവിന് സംസ്ഥാനത്ത് മാര്‍ഗരേഖയായി

Aswathi Kottiyoor
WordPress Image Lightbox