25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • മിനിമം ബസ് നിരക്ക് 10 രൂപയാക്കാന്‍ ശുപാര്‍ശ; ദൂരം രണ്ടര കി.മീ ആയി കുറയും
Thiruvanandapuram

മിനിമം ബസ് നിരക്ക് 10 രൂപയാക്കാന്‍ ശുപാര്‍ശ; ദൂരം രണ്ടര കി.മീ ആയി കുറയും


തിരുവനന്തപുരം∙ കെഎസ്ആർടിസി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണു ശുപാർശ. മന്ത്രിസഭ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും. കിലോമീറ്റർ നിരക്ക് 70 പൈസയിൽനിന്ന് ഒരു രൂപയാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. എല്ലാ സർവീസുകളും രാത്രി യാത്രയ്ക്കു 40% തുക അധികമായി വാങ്ങണം. ഈ നിർദേശം നടപ്പിലായാൽ രാത്രി യാത്രയ്ക്കുള്ള മിനിമം ചാർജ് 14 രൂപയാകും. രാത്രി 8നും പുലർച്ചെ 5നും ഇടയിൽ യാത്ര ചെയ്യുന്നവരാണ് ഈ നിരക്കു നൽകേണ്ടത്. മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്കു ചുരുങ്ങും.

നിലവിൽ അഞ്ചു കിലോമീറ്റർ സഞ്ചരിക്കാം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ക്ലാസുകളിൽ നിരക്കു വർധന ശുപാർശ ചെയ്തിട്ടില്ല. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം ഉയർത്തണമെന്നാണു നിർദേശം. ഇത് അംഗീകരിച്ചാൽ മിനിമം നിരക്ക് 5 രൂപയാകും. നിലവിൽ 5 കിലോമീറ്ററിനു 2 രൂപയാണ് മിനിമം നിരക്ക്.

Related posts

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു

Aswathi Kottiyoor

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.

Aswathi Kottiyoor

സംസ്ഥാനത്തെ മഴ അലര്‍ട്ടില്‍ വീണ്ടും മാറ്റം*

Aswathi Kottiyoor
WordPress Image Lightbox