24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെ-സ്വി​ഫ്റ്റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്
Kerala

കെ-സ്വി​ഫ്റ്റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

സേ​​​വ​​​ന മേ​​​ഖ​​​ല​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, കെ-സ്വിഫ്റ്റിലൂ​​​ടെ സ്വ​​​കാ​​​ര്യവ​​​ത്ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക്. കെ​​​എ​​​സ്ആ​​​ർടിസിയു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യ ദീ​​​ർ​​​ഘ ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു കൊ​​​ണ്ടാ​​​യി​​​രി​​​ക്കും സ്വി​​​ഫ്റ്റി​​​ന്‍റെ ചു​​​വ​​​ടു​​​വ​​​യ്പ്. സ്വ​​​ന്ത​​​മാ​​​യി എം​​​ബ്ല​​​വും ലോ​​​ഗോ​​​യു​​​മു​​​ള്ള സ്വി​​​ഫ്റ്റ് പ്രൈ​​​വ​​​റ്റ് ക​​​ന്പനി​​​യാ​​​ണെ​​​ന്ന് സ്വിഫ്റ്റി​​​ന്‍റെ ക​​​മ്പനി മാ​​​സ്റ്റ​​​ർ ഡേ​​​റ്റ യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്.

072171 -ാം ന​​​മ്പ​​​രാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള സ്വീ​​​ഫ്റ്റ്, ക​​​മ്പി​​​നി ലി​​​മി​​​റ്റ​​​ഡ് ബൈ ​​​ഷെ​​​യ​​​ർ​​​സ് എ​​​ന്ന കാ​​​റ്റ​​​ഗ​​​റി​​​യി​​​ലാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​പ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ സ്റ്റേ​​​റ്റ് ഗ​​​വ. ക​​​മ്പനി എ​​​ന്ന് ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ക്ലാ​​​സ് ഓ​​​ഫ് ക​​​മ്പനി​​​യി​​​ൽ പ്രൈ​​​വ​​​റ്റ് എ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി രേ​​​ഖപ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
2021 ന​​​വ​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച ക​​​മ്പ​​​നി​​​യു​​​ടെ ഹെ​​​ഡ് ഓ​​​ഫീ​​​സ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഭ​​​വ​​​ൻ, ഫോ​​​ർ​​​ട്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ്. ബി​​​ജു പ്ര​​​ഭാ​​​ക​​​ര​​​ൻ, അ​​​ജി​​​ത് കു​​​മാ​​​ർ അ​​​പ്പു​​​ക്കു​​​ട്ട​​​ൻ പി​​​ള്ള , വി​​​ജ​​​യ​​​ശ്രീ കു​​​ട്ട​​​ൻ സു​​​കു​​​മാ​​​ര​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ. ഒ​​​രു കോ​​​ടി ഷെ​​​യ​​​റും ഒ​​​രു കോ​​​ടി രൂ​​​പ മൂ​​​ല​​​ധ​​​ന​​​വു​​​മാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​മ്പ​​​നി മാ​​​സ്റ്റ​​​ർ ഡേ​​​റ്റ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ്വി​​​ഫ്റ്റ് എ​​​ന്ന സ്വ​​​കാ​​​ര്യ ക​​​മ്പി​​​നി​​​യി​​​ലേ​​​ക്ക് , ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ കെ​​​എ​​​സ്ആ​​​ർടി​​​സിയു​​​ടെ സൂ​​​പ്പ​​​ർ ക്ലാ​​​സ്, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ ഉ​​​ൾ​​​പെ​​​ടെ​​​യു​​​ള്ള 1500 ഓ​​​ളം സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് മാ​​​റ്റു​​​ന്ന​​​ത്.​​നി​​​ല​​​വി​​​ൽ 6300 ബ​​​സു​​​ക​​​ളു​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഇ​​​പ്പോ​​​ൾ 3200-3400 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​തി​​​ൽ വ​​​രു​​​മാ​​​ന നേ​​​ട്ട​​​മു​​​ള്ള 1500 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് സ്വി​​​ഫ്റ്റി​​​ന് വി​​​ട്ടു കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. സ്വി​​​ഫ്റ്റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തോ​​​ടെ, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ആ​​​സ്തി​​​ക​​​ളും സ്വി​​​ഫ്റ്റി​​​ന് സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​വും. അ​​​ധി​​​കം വൈ​​​കാ​​​തെ ഒ​​​രു ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ സ്വി​​​ഫ്റ്റ് തീ​​​ർ​​​ത്തും സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യാ​​​യി മാ​​​റു​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Related posts

*വെസ്റ്റ് നൈല്‍ ബാധ: കൊച്ചിയില്‍ ഒരാള്‍ മരിച്ചു.*

Aswathi Kottiyoor

ജലവിഭവ വകുപ്പിന്റെ 10 സേവനം കൂടി 
ഓൺലൈൻ ; കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകാൻ മലബാർ മേഖലയിലും പ്ലാന്റ്‌

Aswathi Kottiyoor

6 മാസം 60 മുന്നേറ്റം ; നേട്ടത്തിന്റെ ചിറകുവിരിച്ച്‌ പുതുവർഷത്തിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox