21.6 C
Iritty, IN
February 23, 2024
  • Home
  • Kerala
  • കോവിഡിലും തളരാതെ കൊച്ചി വിമാനത്താവളം ; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയാടിസ്ഥാനത്തിൽ മൂന്നാമത്‌
Kerala

കോവിഡിലും തളരാതെ കൊച്ചി വിമാനത്താവളം ; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയാടിസ്ഥാനത്തിൽ മൂന്നാമത്‌

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ദേശീയാടിസ്ഥാനത്തിൽ മൂന്നാമത്‌. കോവിഡ് കാലത്ത് ഒരുക്കിയ പരിഷ്‌കാരങ്ങളും സർവീസ്‌ വർധിപ്പിക്കാനുള്ള ശ്രമങ്ങളും വിമാനത്താവളത്തിന് തുണയായി.

2021 ഡിസംബറിലെ കണക്കെടുത്താൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം ഡൽഹി വിമാനത്താവളത്തിനാണ്. 8,42,582 യാത്രക്കാർ. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാംസ്ഥാനത്ത് തുടരുന്നു. 3,01,338 രാജ്യാന്തര യാത്രക്കാരാണ് നെടുമ്പാശേരിവഴി കടന്നുപോയത്. നാലാംസ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ് ഡിസംബറിൽ ചെന്നൈ വിമാനത്താവളം ഉപയോഗിച്ചത്.
കോവിഡ് സമയത്ത് സുരക്ഷിത യാത്രയൊരുക്കാൻ സിയാൽ മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ വിജയമാണ് സുസ്ഥിരമായ ട്രാഫിക് വളർച്ചയുണ്ടാക്കാൻ സഹായകമായതെന്ന് മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. വിമാന സർവിസുകൾ വർധിച്ചു. യുകെയിലേക്ക്‌ നേരിട്ട് സർവീസ് തുടങ്ങി. സിംഗപ്പൂർ എയർലൈൻസ് കൊച്ചി സർവീസ് പുനരാരംഭിച്ചു. എയർ ഇന്ത്യ എക്സ്‌പ്രസ് മലേഷ്യയിലേക്കും സർവീസ് തുടങ്ങി. ബാങ്കോക്ക്‌ സർവീസിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ഡിസംബറിൽ യാത്രക്കാരുടെ വർധന രേഖപ്പെടുത്തിയെങ്കിലും മാസാവസാനത്തോടെ ഒമിക്രോൺ ആശങ്കയെത്തുടർന്ന് കുറവ് നേരിട്ടു. ദുബായ് സുപ്രീം കൗൺസിൽ ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ മാർഗനിർദേശംപാലിച്ച്‌ രാജ്യത്താദ്യമായി യുഎഇയിലേക്ക്‌ സർവീസ് ആരംഭിച്ചത് കൊച്ചിയിൽനിന്നാണ്. യുഎഇ യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധനയ്‌ക്ക്‌ സിയാലിൽ മൂന്ന് ലാബുകളുണ്ട്‌. ഒരുസമയം 450 പേർക്ക് പരിശോധന നടത്താം. ഒക്ടോബറിൽ നിലവിൽ വന്ന ശീതകാല സമയപ്പട്ടികയനുസരിച്ച് ദിവസവും 50 പുറപ്പെടൽ സർവീസുകൾ ആഭ്യന്തര മേഖലയിലുണ്ട്. മുപ്പതോളം രാജ്യാന്തര സർവീസുകളുമുണ്ട്‌.

Related posts

സർവേ നമ്പർ ചേർത്ത ഭൂപടത്തിലും പിഴവ്; വീണ്ടും തിരുത്തണമെന്ന് വിദഗ്ധസമിതി

Aswathi Kottiyoor

റിലീസിൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ.

Aswathi Kottiyoor

തിരുവനന്തപുരം ടെക്‌നോ പാർക്കിൽ 4.63 ലക്ഷം ചതുരശ്ര അടിയിൽ അലിയൻസ്‌ ഗ്രൂപ്പ്‌

Aswathi Kottiyoor
WordPress Image Lightbox