23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിൽ നിലവിലെ സിഡിഎസിന്‌ തുടരാം
Kerala

കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിൽ നിലവിലെ സിഡിഎസിന്‌ തുടരാം

കോവിഡ്‌ മൂലം കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിൽ പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക്‌ തുടരാം. നിലവിലെ ഭരണ സമിതിക്ക്‌ ചുമതല നൽകി കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുടെ ഉത്തരവ്‌ വ്യാഴാഴ്‌ചയാണ്‌ ഇറങ്ങിയത്‌. തെരഞ്ഞെടുപ്പ്‌ പൂർത്തീകരിച്ച ജില്ലകളിൽ മറ്റ്‌ കാരണങ്ങളാൽ തെരഞ്ഞെടുപ്പ്‌ നടക്കാത്ത സിഡിഎസുകളിൽ മെമ്പർ സെക്രട്ടറിക്കായിരിക്കും ചുമതല.

കഴിഞ്ഞ 25ന്‌ ആയിരുന്നു തെരഞ്ഞെടുപ്പ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്തെങ്കിലും കാരണത്താൽ തെരഞ്ഞെടുപ്പ്‌ നടക്കാത്ത സിഡിഎസുകളുണ്ടെങ്കിൽ 26 മുതൽ മെമ്പർ സെക്രട്ടറിമാർക്ക്‌ താൽക്കാലിക ചുമതല നൽകി ഉത്തരവും ഇറങ്ങി. അഞ്ചു ജില്ലകളിലാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയായത്‌. സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിലും അയൽക്കൂട്ടം, എഡിഎസ്‌തല തെരഞ്ഞെടുപ്പ്‌ പൂർത്തിയായിരുന്നു. ഇവയുടെ ഭരണസമിതിയുടെ നിയുക്ത ഭാരവാഹികൾക്ക്‌ ജനുവരി 31നകം ചുമതല കൈമാറണമെന്നും ഉത്തരവിലുണ്ട്‌.
\

Related posts

ദേശീയ അംഗീകാരം നേടിയ ആശുപത്രികളെ അടുത്തറിഞ്ഞ് ബീഹാര്‍ ആരോഗ്യ സംഘം

Aswathi Kottiyoor

മങ്കിപോക്സ്: ആഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ; ആശ്വാസം

Aswathi Kottiyoor

യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ളും മ​രു​ന്നും ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ

Aswathi Kottiyoor
WordPress Image Lightbox