25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് ചികിത്സാ നിഷേധമുണ്ടായാല്‍ എപ്പിഡെമിക് നിയമപ്രകാരം നടപടി -മന്ത്രി വീണാ ജോര്‍ജ്
Kerala

കോവിഡ് ചികിത്സാ നിഷേധമുണ്ടായാല്‍ എപ്പിഡെമിക് നിയമപ്രകാരം നടപടി -മന്ത്രി വീണാ ജോര്‍ജ്

കോവിഡ് രോഗികള്‍ക്ക്​ ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ചികിത്സ തേടിയെത്തുമ്ബോള്‍ കോവിഡ് പോസിറ്റീവായതിന്‍റെ പേരില്‍ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാല്‍ ആ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ കോവിഡ് സാഹര്യത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണം.

അതോടൊപ്പം മറ്റു ചികിത്സയും നല്‍കണം. ഓരോ ദിവസവും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഐ.സി.യു, ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെ എത്ര കിടക്കകള്‍ ഉണ്ടെന്ന വിവരം ജനപ്രതിനിധികള്‍ക്ക് നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

യോഗത്തില്‍ മന്ത്രി പി. രാജീവ്​, പ്രതിപക്ഷ നേതാവും പറവൂര്‍ എം.എല്‍.എയുമായ വി.ഡി. സതീശന്‍, തോമസ് ചാഴിക്കാടന്‍ എം.പി, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ആദിവാസി ബാലന്റെ കാൽ പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും റിമാൻഡിൽ.

Aswathi Kottiyoor

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Aswathi Kottiyoor

ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox