24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സാധാരണ പനിയും വ്യാപകം ; അവശ്യമെങ്കിൽ ഡെങ്കി പരിശോധിക്കണം
Kerala

സാധാരണ പനിയും വ്യാപകം ; അവശ്യമെങ്കിൽ ഡെങ്കി പരിശോധിക്കണം

സംസ്ഥാനത്ത്‌ കോവിഡിനൊപ്പം സാധാരണ പനിയും വ്യാപിക്കുന്നു. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയും ബാധിക്കാനിടയുണ്ട്‌. കോവിഡിന്‌ സമാനമായ എല്ലാ ലക്ഷണവും പ്രകടമാണെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാകും. അങ്ങനെയെങ്കിൽ മറ്റ്‌ പരിശോധനകൾകൂടി നടത്തുന്നത്‌ നല്ലതാണ്‌. പബ്ലിക്‌ ഹെൽത്ത്‌ ലാബുകളിൽ ഡെങ്കി, ചിക്കുൻ ഗുനിയ, സിക തുടങ്ങിയവയ്ക്കുള്ള സംയുക്ത പരിശോധനാ സൗകര്യം ലഭ്യമാണ്‌–- കോവിഡ്‌ വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു.

ഒമിക്രോൺ ബാധിച്ചവരിൽ കൂടുതൽ പ്രതിരോധശേഷി
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരിൽ ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ പ്രതിരോധശേഷിയുണ്ടെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) പഠനറിപ്പോർട്ട്‌. ഇവർക്ക്‌ പിന്നീട്‌ ഡെൽറ്റ ബാധയുണ്ടാകാൻ സാധ്യത കുറവാണ്‌. വാക്സിൻ സ്വീകരിച്ചതും അല്ലാത്തതുമായ നാൽപ്പതോളം രോഗികളിലായിരുന്നു പഠനം.

Related posts

ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ച സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും

Aswathi Kottiyoor

മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*

Aswathi Kottiyoor

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox