24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • 1500 പേർക്ക്‌ തൊഴിൽ ; മഹാമാരിയിലും കുതിച്ച്‌ ടെക്‌നോപാർക്ക്‌
Kerala

1500 പേർക്ക്‌ തൊഴിൽ ; മഹാമാരിയിലും കുതിച്ച്‌ ടെക്‌നോപാർക്ക്‌

കോവിഡ്‌ പ്രതിസന്ധിക്കിടയിലും 1500ൽ കൂടുതൽ പേർക്ക്‌ തൊഴിൽ നൽകി ടെക്‌നോപാർക്ക്‌. 41 കമ്പനിക്കായി ഒരു ലക്ഷം ചതുരശ്രയടി സ്ഥലം വിട്ടുനൽകിയും സ്ഥാപനം മാതൃകയായി. 1,10,000 ചതുരശ്രയടി സ്ഥലം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇതോടെ 1600 തൊഴിലവസരം കൂടി ഉണ്ടാകും. 465 കമ്പനിയിലായി 63,700പേർ ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നുണ്ട്‌. ടിസിഎസ് എയ്‌റോസ്‌പെയ്‌സ് ഹബ്‌, ടെക്‌നോപാർക്ക് ഫെയ്‌സ് ത്രീ ക്യാമ്പസിൽ 57 ലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്ന എംബസി ടോറസ് ഡൗൺടൗൺ, ടെക്‌നോസിറ്റിയിലെ ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ തുടങ്ങിയ സംരംഭങ്ങൾ കൂടി യാഥാർഥ്യമാകുന്നതോടെ തൊഴിൽ സാധ്യത ഏറും.

കയറ്റുമതി വരുമാനത്തിലും മുൻവർഷത്തേക്കാൾ 611 കോടിയുടെ വർധനയുണ്ടായി. 460 കമ്പനിയിൽനിന്ന്‌ 8501 കോടി രൂപയുടെ കയറ്റുമതി വരുമാനം ലഭിച്ചു. മുൻവർഷം ഇത്‌ 7890 കോടിയായിരുന്നു. ടെക്‌നോപാർക്ക് ഓരോ വർഷവും മികച്ച വളർച്ചനിരക്ക്‌ രേഖപ്പെടുത്തുന്നുണ്ടെന്ന്‌ കേരള ഐടി പാർക്‌സ്‌ സിഇഒ ജോൺ എം തോമസ് പറഞ്ഞു. മഹാമാരിക്കിടയിലും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനായത് ചെറിയ കാര്യമല്ല. സർക്കാരിന്റെ മികച്ച പിന്തുണയും കമ്പനികളുടെയും കോ ഡെവലപ്പർമാരുടെയും കൃത്യമായ പദ്ധതി നിർവഹണവും എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവുമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

മ​ദ്യ ന​യ​ത്തി​ൽ തി​രു​ത്ത​ലു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ

അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം; കീവിലും സ്ഫോടനം.

WordPress Image Lightbox