26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ‌
Kerala

ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ‌

മാ​ഹി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന നി​ർ​ദി​ഷ്ട ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി​ക്ക് വേ​ഗം കൂ​ടി. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ൽ ടാ​റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബൈ​പാ​സി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ കോ​ൺ​ക്രീ​റ്റ് പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. മാ​ഹി പു​ഴ​യു​ടെ കു​റു​കേ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി​യും പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. എ​ര​ഞ്ഞോ​ളി പു​ഴ​യു​ടെ കു​റു​കേ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗ് ഈ​യാ​ഴ്ച ന​ട​ക്കും. ബൈ​പാ​സി​ന്‍റെ 22 അ​ടി പാ​ത​ക​ൾ പ​ണി​തു​ക​ഴി​ഞ്ഞു. പ​ണി പൂ​ർ​ത്തി​യാ​യ മാ​ഹി-​പ​ള്ളൂ​ർ റോ​ഡി​ലെ മേ​ൽ​പാ​ലം ഈ ​മാ​സം തു​റ​ന്നു​കൊ​ടു​ക്കും. മു​ഴ​പ്പി​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ പാ​ല​യാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 420 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. ത​ല​ശേ​രി ബാ​ല​ത്തി​ൽ പാ​ല​ത്തി​ലും മാ​ഹി റെ​യി​ൽ​വെ മേ​ൽ​പാ​ല​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ൽ പ്ര​വൃ​ത്തി ന​ട​ക്കാ​നു​ള്ള​ത്. ബാ​ല​ത്തി​ൽ പാ​ലം പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ന്ന​തി​ന് മു​ന്പാ​യി റോ​ഡ് ഉ​യ​ർ​ത്താ​ൻ തൂ​ണു​ക​ൾ കൂ​ടി പ​ണി​യേ​ണ്ട​തു​ണ്ട്.

നാ​ലി​ട​ങ്ങ​ളി​ൽ
ക​യ​റാം, ഇ​റ​ങ്ങാം

ബൈ​പാ​സി​ൽ നാ​ല് സ്ഥ​ല​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​യ​റു​വാ​നും തി​രി​കെ ഇ​റ​ങ്ങു​വാ​നും സൗ​ക​ര്യ​മു​ണ്ട്. മു​ഴ​പ്പി​ല​ങ്ങാ​ടു​നി​ന്ന് ബൈ​പാ​സി​ൽ ക​യ​റു​ന്ന വാ​ഹ​ന​ത്തി​ന് പാ​ല​യാ​ട് പാ​ല​ത്തി​ലൂ​ടെ താ​ഴെ ഇ​റ​ങ്ങാം. ത​ല​ശേ​രി ബാ​ല​ത്തി​ൽ പാ​ലം, എ​ര​ഞ്ഞോ​ളി പാ​ലം, പു​തി​യ മാ​ഹി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ക​യ​റാ​നും ഇ​റ​ങ്ങു​വാ​നും സൗ​ക​ര്യ​മു​ണ്ട്. ആ​റു​വ​രി പാ​ത​യു​ടെ ന​ടു​വി​ൽ മീ​ഡി​യ​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രി​ക​യാ​ണ്.

20 മി​നി​റ്റി​ൽ എ​ത്താം

മു​ഴ​പ്പി​ല​ങ്ങാ​ട് ടോ​ൾ​ബൂ​ത്ത് നി​ല​നി​ന്ന സ്ഥ​ല​ത്തു​നി​ന്ന് തു​ട​ങ്ങി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സ് വ​രെ 18.6 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ആ​റു​വ​രി​പ്പാ​ത​യാ​യി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്. ത​ല​ശേ​രി, മാ​ഹി പ​ട്ട​ണ​ങ്ങ​ളെ തൊ​ടാ​തെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലൂ​ടെ 20 മി​നി​റ്റു​കൊ​ണ്ട് മു​ഴ​പ്പി​ല​ങ്ങാ​ടു​നി​ന്ന് അ​ഴി​യൂ​രും തി​രി​ച്ചും യാ​ത്ര​ചെ​യ്യാം.

മേ​യ് മാ​സം തു​റ​ന്നേ​ക്കും

1181 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി മു​ഴ​പ്പി​ല​ങ്ങാ​ട് മു​ത​ൽ പ​ള്ളൂ​ർ-​പാ​റാ​ൽ വ​രെ 2017 ഡി​സം​ബ​ർ നാ​ലി​നാ​ണ് ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്തെ ഇ.​കെ.​കെ ക​മ്പ​നി​ക്കാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണ ചു​മ​ത​ല. ഉ​പ​ക​രാ​റു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. 30 മാ​സം​കൊ​ണ്ട് ബൈ​പാ​സ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ക​രാ​ർ പ്ര​കാ​രം 2021 മേ​യ് മാ​സ​ത്തി​ൽ ഈ ​സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കേ​ണ്ട​താ​ണെ​ങ്കി​ലും കോ​വി​ഡും തു​ട​ർ​ന്നു വ​ന്ന ലോ​ക് ഡൗ​ണും ബൈ​പാ​സ് പ്ര​വൃ​ത്തി​യു​ടെ താ​ളം​തെ​റ്റി​ച്ചു. 2020 മാ​ർ​ച്ച് 22ന് ​പ​ണി പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. അ​ടു​ത്ത മേ​യ് മാ​സ​ത്തോ​ടെ ബൈ​പാ​സ് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

മത്സ്യബന്ധന യാനങ്ങളുടെ പരിശോധന നടത്തി എണ്ണം റിപ്പോർട്ട് ചെയ്യണം

Aswathi Kottiyoor

ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ

Aswathi Kottiyoor

‘വിലക്കിൽ’ വീഴില്ല കുതിക്കും കേരള സവാരി; സർക്കാർ നിരക്ക്‌ നിശ്ചയിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox