കേളകം: ഗ്രാമപഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.മഞ്ഞളാംപുറത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറിയില്‍ നിന്നുമായാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.പി സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍,പഞ്ചായത്ത് ക്ലര്‍ക്ക് ഷിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.കടയുടമയില്‍ നിന്നും പിഴയിടാക്കിയിട്ടുണ്ട്