24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി
Kerala

പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി

ക​ണ്ണൂ​ർ: പ്ലാ​സ്റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും മ​റ്റ് ഡി​സ്‌​പോ​സി​ബി​ളു​ക​ളും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​ര്‍​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കും എ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ത​ല അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ്ലാ​സ്റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍ കാ​മ്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല ആ​ന്‍റി പ്ലാ​സ്റ്റി​ക് വി​ജി​ല​ന്‍​സ് ടീ​മു​ക​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കും. വി​ജി​ല​ന്‍​സ് ടീ​മു​ക​ള്‍ രൂ​പീ​ക​രി​ക്കാ​ത്ത എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​നു​വ​രി 31 ന​കം ടീ​മു​ക​ള്‍ രൂ​പീ​ക​രി​ക്കും.താ​ലൂ​ക്ക് -ജി​ല്ലാ ത​ല​ങ്ങ​ളി​ലും ആ​ന്‍റി പ്ലാ​സ്റ്റി​ക് വി​ജി​ല​ന്‍​സ് ടീ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

പ​ന്ത്ര​ണ്ടി​ന പ​രി​പാ​ടി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഫെ​ബ്രു​വ​രി അ​ഞ്ചി​ന​കം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​കാ​ത്ത രീ​തി​യി​ല്‍ പ​രി​പാ​ടി ന​ട​പ്പാ​ക്ക​ണം. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​പ്പം എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര​ണം..

ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ള്‍, ഉ​ത്സ​വ ആ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ള്‍, പ​ട്ട​ണ​ങ്ങ​ള്‍, മ​ത്സ്യ – ഇ​റ​ച്ചി മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ന്‍റി പ്ലാ​സ്റ്റി​ക് വി​ജി​ല​ന്‍​സ് ടീ​മു​ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്ത​ണം. ബ​ദ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​ചാ​ര​ണ​വും പ്രോ​ത്‌​സാ​ഹ​ന​വും ന​ല്‍​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഭാ​വി​യി​ല്‍ വ​രാ​നി​ട​യു​ള്ള ഉ​ത്‌​സ​വ ആ​ഘോ​ഷ​ങ്ങ​ള്‍ ഹ​രി​ത ഉ​ത്സ​വ​ങ്ങ​ളാ​യി ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ച് സം​ഘ​ടി​പ്പി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൈ എ​ടു​ക്ക​ണം.

ക​ല്യാ​ണ​ങ്ങ​ള്‍, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി എ​ല്ലാ ച​ട​ങ്ങു​ക​ളും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.ജി​ല്ല​യി​ല്‍ പെ​ര​ള​ശേ​രി, കേ​ള​കം, പേ​രാ​വൂ​ര്‍, ചെ​ങ്ങ​ളാ​യി, മ​ല​പ്പ​ട്ടം, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ന്‍റി പ്ലാ​സ്റ്റി​ക് വി​ജി​ല​ന്‍​സ് ടീ​മു​ക​ള്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ​താ​യി ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ മാ​ത്രം 6, 22,000 രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്.

Related posts

കേരള പൊലീസിന്റെ കോൾ സെന്റർ തടഞ്ഞത് 20 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പുകൾ

Aswathi Kottiyoor

കണ്ണൂരിൽ ട്രെയിൻ തട്ടി 2 മരണം; ആത്മഹത്യയെന്ന് സംശയം, ഒരാളെ തിരിച്ചറിഞ്ഞു.

Aswathi Kottiyoor

ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox