25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പെൻഷൻ മസ്റ്ററിങ് : ഫെബ്രുവരി 20 വരെ
Kerala

പെൻഷൻ മസ്റ്ററിങ് : ഫെബ്രുവരി 20 വരെ

സംസ്ഥാനത്ത്‌ 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക്‌ ഫെബ്രുവരി ഒന്നുമുതൽ 20 വരെ സമയം അനുവദിച്ചു. അർഹതയുള്ളവർ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താനും കിടപ്പു രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്താനുമാണ്‌ സമയം അനുവദിച്ചത്‌.

ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകളിൽ ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്തിട്ടില്ലാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. മസ്റ്ററിങ്ങിന്റെ ചെലവ് സർക്കാർ വഹിക്കും.

Related posts

സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കെ.ഐ.ഇ.ഡിയെ ഇന്ന് (ഡിസംബർ 07) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും

Aswathi Kottiyoor

കൊല്ലത്ത് ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി കോട്ടയം സ്വദേശി

Aswathi Kottiyoor
WordPress Image Lightbox