കോവിഡ് മൂന്നാം തരംഗ തീവ്രതയെ നേരിടാൻ ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്നപേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ ഏർപ്പെടുത്തിയ വിവിധ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനാണ് ക്യാമ്പയിൻ.
ഓൺലൈനായാണ് സെഷനുകൾ. ബുധൻ പകൽ മൂന്ന് മുതൽ യുട്യൂബിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പങ്കെടുക്കാം. യുട്യൂബ് ലിങ്ക് https://youtube/sFuftBgcneg