• Home
  • kannur
  • ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഖാ​ദി ധ​രി​ക്കാ​ൻ കേ​ര​ള ബാ​ങ്കും
kannur

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഖാ​ദി ധ​രി​ക്കാ​ൻ കേ​ര​ള ബാ​ങ്കും

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ- അ​ർ​ധസ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഖാ​ദി വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കേ​ര​ളാ ബാ​ങ്കി​ലും ന​ട​പ്പിലാ​യി.

ക​ണ്ണൂ​ർ റീ​ജ​ണ​ൽ ഓ​ഫീ​സി​നു കീ​ഴി​ലാ​ണ് പ​ദ്ധ​തിയുടെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​നിമു​ത​ൽ എ​ല്ലാ ബു​ധ​ന​ഴ്‌​ച​യും റീ​ജണ​ൽ ഓ​ഫീ​സി​ന് കീ​ഴി​ലെ ജീ​വ​ന​ക്കാ​രും ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് ജി​ല്ല​ക​ളി​ലെ ശാ​ഖ​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഖാ​ദി വ​സ്ത്രം ധ​രി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റീജണൽ ഓഫീസിൽ ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ജീ​വ​നക്കാ​ർ​ക്ക് ഖാ​ദി വ​സ്ത്രം ന​ൽ​കി നിർവഹിച്ചു. ഡ​യ​റ​ക്‌ട​ർ ബോ​ർ​ഡ് അം​ഗം കെ.ജി. വ​ത്സ​ല​കു​മാ​രി അ​ധ്യ​ക്ഷ​ത വഹിച്ചു. കേ​ര​ളാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എം.പി. ഷി​ബു, ഡി​ജി​എമ്മുമാരായ പി.വി. ഗോ​പി​നാ​ഥ്, ​വി. നാ​രാ​യ​ണ​ൻ, ഖാ​ദി പ്രോ​ജക്‌ട് ഓ​ഫീ​സ​ർ അ​ജി​ത്കു​മാ​ർ, കെ.ആ​ർ. സ​ര​ളാഭാ​യി, സി.എ​ൻ. മോ​ഹ​ന​ൻ, പി. ​സു​നി​ൽ​കു​മാ​ർ എന്നിവർ പ്രസംഗിച്ചു.

Related posts

21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​കൂ​ടി ശു​ചി​ത്വപ​ദ​വിയിൽ

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1243 പേര്‍ക്ക് കൂടി കൊവിഡ്; 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

അപകടാവസ്ഥയിലായ മൂന്നാംപാലം മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox