24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കോ​വി​ഡ് വ്യാ​പ​നം; കോ​ർ​പ​റേ​ഷ​നിൽ ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു
kannur

കോ​വി​ഡ് വ്യാ​പ​നം; കോ​ർ​പ​റേ​ഷ​നിൽ ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ജാ​ഗ്ര​താ സ​മി​തി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു.​ മേ​യ​ർ ടി .​ഒ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, എം​.പി. രാ​ജേ​ഷ്, പി. ​ഇ​ന്ദി​ര, സി​യാ​ദ് ത​ങ്ങ​ൾ, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്‌‌ലി​ഹ് മ​ഠ​ത്തി​ൽ, പി.കെ. സാ​ജേ​ഷ് കു​മാ​ർ, പ്ര​കാ​ശ​ൻ പ​യ്യ​നാ​ട​ൻ, സെ​ക്ര​ട്ട​റി ഡി. ​സാ​ജു, സി. ​സ​മീ​ർ, ഡോ. ​സി. അ​ജി​ത്കു​മാ​ർ , അ​സി​സ്റ്റ​ന്‍റ്് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ പി.​വി. ബി​ജു, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ. ​ശൈ​ലേ​ന്ദ്ര​ൻ, പി.​കെ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വി​വാ​ഹത്തിനും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ളി​ലും പ​ര​മാ​വ​ധി 50 പേ​ർ എ​ന്ന നി​ർദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ജ​നു​വ​രി 31ന​കം വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ൾ വി​ളി​ച്ചു​ചേ​ർ​ക്കാ​നും പി​എ​ച്ച്സി ക​ളു​ടെ ദൈ​ന​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​ത്ത​വി​ധം കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ക്ര​മീ​ക​രി​ക്കു​ക, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം, കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ കോ​ർ​പ​റേ​ഷ​നു കൈ​മാ​റാ​നും നി​ർ​ദേ​ശി​ച്ചു.
കോ​വി​ഡ് ബ്രി​ഗേ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ആയുർവേദ കോളജ് ലേഡീസ് ഹോസ്റ്റൽ യാഥാർഥ്യമായി

Aswathi Kottiyoor

മി​ക​ച്ച സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നു​ള്ള കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പു​ര​സ്കാ​രം ബിഷപ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക്

Aswathi Kottiyoor

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox