23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരള പൊലീസിലെ പത്ത് പേര്‍ക്ക് മെഡല്‍
Kerala

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരള പൊലീസിലെ പത്ത് പേര്‍ക്ക് മെഡല്‍

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ഐജി സി നാഗ രാജു ഉള്‍പ്പടെ കേരള പൊലീസിലെ പത്ത് പേര്‍ അര്‍ഹരായി.

എസ് പി ജയശങ്കര്‍ രമേഷ് ചന്ദ്രന്‍, ഡി വൈ എസ് പി മാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍ ,വേണുഗോപാലന്‍ ആര്‍ കെ, ശ്യാം സുന്ദര്‍ ടി.പി ,ബി കൃഷ്ണകുമാര്‍,
സിനീയര്‍ സിപിഒ ഷീബാ കൃഷ്ണന്‍കുട്ടി, അസ്റ്റിസ്റ്റ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍, എസ് ഐ സാജന്‍ കെ ജോര്‍ജ്ജ്, എസ് ഐ ശശികുമാര്‍ ലക്ഷമണന്‍ എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടി.പി അനന്ദകൃഷ്ണന്‍, അസം റൈഫിള്‍സിലെ ചാക്കോ പി ജോര്‍ജ്ജ്, സുരേഷ് പ്രസാദ്, ബി എസ് എഫ് ലെ മേഴ്‌സി തോമസ് എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

സ്തുത്യര്‍ഹ സേവനത്തിനുള്ള ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചു.. ജോയിന്റ് സൂപ്രണ്ട് എന്‍ രവീന്ദ്രന്‍, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് മിനിമോള്‍ പി എസ് എന്നിവര്‍ക്കാണ് മെഡല്‍. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രതിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് അഞ്ച് പേര്‍ക്ക് കിട്ടി. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ വിനോദ് കുമാര്‍ ടി, സതികുമാര്‍ കെ എന്നിവര്‍ക്കും, സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ അശോകന്‍ കെ.വി, സുനി ലാല്‍ എസ്, രാമന്‍ കുട്ടി പി.കെ എന്നിവരും അര്‍ഹരായി.

Related posts

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മികച്ച സാങ്കേതിക തികവിനുള്ള തിയേറ്റർ പുരസ്‌കാരം സർക്കാർ തിയേറ്ററുകൾക്ക്

Aswathi Kottiyoor

രാ​ജ്യ​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഒ​റ്റ​ദി​വ​സം 7,240 കോ​വി​ഡ്

Aswathi Kottiyoor
WordPress Image Lightbox