22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ്​ ബാധിച്ചവർക്കുള്ള ​രോഗാവധി പത്തിൽ നിന്ന്​ ഏഴ്​ ദിവസമായി കുറയും
Kerala

കോവിഡ്​ ബാധിച്ചവർക്കുള്ള ​രോഗാവധി പത്തിൽ നിന്ന്​ ഏഴ്​ ദിവസമായി കുറയും

കോ​വി​ഡ്​ ബാ​ധി​ത​രു​ടെ നി​ർ​ബ​ന്ധി​ത സ​മ്പ​ർ​ക്ക വി​ല​ക്ക്​ 10​ ദി​വ​സ​ത്തി​ൽ​നി​ന്ന്​ ഏ​ഴാ​യി കു​റ​ക്കാ​ൻ ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ തീ​രു​മാ​നം. ​പോ​സി​റ്റി​വാ​യി ​സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മെ​ഡി​ക്ക​ൽ അ​വ​ധി ഇ​നി ഏ​ഴ്​ ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

നി​ല​വി​ൽ കോ​വി​ഡ്​ പോ​സി​റ്റി​വാ​കു​ന്ന​വ​ർ​ക്ക്​ ഉ​ട​ൻ​ത​ന്നെ ഇ​ഹ്​​തി​റാ​സി​ന്‍റെ സ്റ്റാ​റ്റ​സ്​ ചു​വ​പ്പി​ലേ​ക്ക്​ മാ​റു​ക​യും നി​ർ​ബ​ന്ധി​ത ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യ​ണ​മെ​ന്നു​മാ​ണ്​ നി​ർ​ദേ​ശം. 10​ ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ ഇ​ഹ്​​തി​റാ​സ്​ സ്റ്റാ​റ്റ​സ്​ മാ​റു​ന്ന​തോ​ടെ ഇ​വ​ർ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​നും ജോ​ലി​യി​ൽ ഹാ​ജ​രാ​വാ​നും ക​ഴി​യും. എ​ന്നാ​ൽ, ഒ​രാ​ഴ്​​ച​യി​ൽ കു​റ​ഞ്ഞ ദി​വ​സം​കൊ​ണ്ട്​ പൊ​തു​വി​ൽ നെ​ഗ​റ്റി​വാ​കു​ക​യും ആ​രോ​ഗ്യാ​വ​സ്ഥ വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം ഇ​തു​വ​രെ പി​ന്തു​ട​ർ​ന്ന ന​യ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​ഴാം ദി​നം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഏ​​തെ​ങ്കി​ലും പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ൽ പോ​യി ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വാ​കു​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാം. പ​രി​ശോ​ധ​നാ ഫ​ലം എ​സ്.​എം.​എ​സ്​ ആ​യി ല​ഭി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഇ​ഹ്​​തി​റാ​സി​ലെ സ്റ്റാ​റ്റ​സ്​ ചു​വ​പ്പി​ൽ​നി​ന്ന്​ പ​ച്ച​യി​ലേ​ക്ക്​ മാ​റും.

അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും പോ​സി​റ്റി​വ്​ ത​ന്നെ​യാ​ണെ​ങ്കി​ൽ മൂ​ന്ന്​ ദി​വ​സം കൂ​ടി സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ തു​ട​ര​ണം. ഇ​ത്ത​ര​ക്കാ​ർ​ മൂ​ന്ന്​ ദി​വ​സം കൂ​ടി അ​ധി​ക മെ​ഡി​ക്ക​ൽ ​അ​വ​ധി​ക്ക്​ അ​ർ​ഹ​രാ​വു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്ന്, 11ാം ദി​വ​സം ഐ​സൊ​ലേ​ഷ​നി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാം. കോ​വി​ഡി​ന്‍റെ നി​ല​വി​ലെ സാ​ഹച​ര്യ​ങ്ങ​ളു​ടെ​യും പു​തി​യ ക്ലി​നി​ക്ക​ൽ പ​ഠ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഐ​സൊ​ലേ​ഷ​ൻ കാ​ല​യ​ള​വി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​ത്. ഖ​ത്ത​റി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും പ​ഠ​ന​ങ്ങ​ൾ​പ്ര​കാ​രം നി​ല​വി​ലെ കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​ക​ർ ഏ​ഴ്​ ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വാ​യി മാ​റും -മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ കോ​വി​ഡ്​ മു​ൻ​ക​ര​ത​ലു​ക​ളി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്നും മാ​സ്ക്​ അ​ണി​യ​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ പാ​ലി​ക്ക​ണം.

കോവിഡ്​ ബാധിച്ചവർക്ക്​ ഏഴാം ദിനത്തിലെ റാപിഡ്​ ആന്‍റിജൻ പരിശോധന ഫലം പോസിറ്റിവായാൽ മാത്രമേ മെഡിക്കൽ ലീവ്​ മൂന്നു​ ദിവസം കൂടി വർധിപ്പിക്കേണ്ടതുള്ളൂ എന്ന്​ ഹമദ്​ ജനറൽ ആശുപത്രി ഡയറക്ടർ ഡോ. യൂസുഫ്​ അൽ മസ്​ലമാനി അറിയിച്ചു. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഏഴാം ദിനത്തിനു ശേഷം രോഗിയിൽനിന്നും വൈറസ്​ വ്യാപനത്തിന്​ സാധ്യതയില്ലെന്ന്​ തിരിച്ചറിഞ്ഞതായും അപകടസാധ്യത കുറഞ്ഞതായും കണക്കാക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി.

Related posts

ഇരിട്ടി: 6 ദിനങ്ങളിൽ ആയി നടന്നു വരുന്ന സാക്‌ ഫെസ്റ്റ് ആർട്സ് ഡേ യോട് കൂടി അവസാനിച്ചു. 25 ആം തിയതി ബുധനാഴ്ച ഫാൽകൺ പ്ലാസയിൽ നടന്ന ചടങ്ങ് സാക് മാനേജിംഗ് ഡയറക്ടർ കെ. ടി അബ്ദുള്ള യുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

മുഖ്യമന്ത്രി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

Aswathi Kottiyoor

വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ മന്ത്രിയുടെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox