• Home
  • Kerala
  • കേ​ര​ള​ത്തി​ല്‍ 26,514 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Kerala

കേ​ര​ള​ത്തി​ല്‍ 26,514 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ല്‍ 26,514 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 4443, തി​രു​വ​ന​ന്ത​പു​രം 3256, കോ​ഴി​ക്കോ​ട് 2979, തൃ​ശൂ​ര്‍ 2687, കൊ​ല്ലം 2421, കോ​ട്ട​യം 1900, മ​ല​പ്പു​റം 1710, പാ​ല​ക്കാ​ട് 1498, ക​ണ്ണൂ​ര്‍ 1260, ആ​ല​പ്പു​ഴ 1165, പ​ത്ത​നം​തി​ട്ട 1065, ഇ​ടു​ക്കി 1033, കാ​സ​ര്‍​ഗോ​ഡ് 573, വ​യ​നാ​ട് 524 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,557 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,31,176 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,21,138 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 10,038 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 881 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ 2,60,271 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 3.8 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 13 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​കൂ​ടാ​തെ സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 158 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 51,987 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 30,710 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 12,131, കൊ​ല്ലം 1042, പ​ത്ത​നം​തി​ട്ട 1124, ആ​ല​പ്പു​ഴ 753, കോ​ട്ട​യം 1365, ഇ​ടു​ക്കി 594, എ​റ​ണാ​കു​ളം 6050, തൃ​ശൂ​ര്‍ 1802, പാ​ല​ക്കാ​ട് 869, മ​ല​പ്പു​റം 972, കോ​ഴി​ക്കോ​ട് 2038, വ​യ​നാ​ട് 317, ക​ണ്ണൂ​ര്‍ 1100, കാ​സ​ര്‍​ഗോ​ഡ് 553 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ 2,60,271 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 53,56,642 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

Related posts

കനത്ത മഴ: മലയോരമേഖലകളില്‍ വന്‍ നാശനഷ്ടം

Aswathi Kottiyoor

റോഡ് സുരക്ഷയുടെ സന്ദേശവുമായി വീണ്ടും മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…………

Aswathi Kottiyoor

പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor
WordPress Image Lightbox