24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി​ല്ല; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി
Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി​ല്ല; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി

ന​​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.

കേ​സി​ൽ പു​തി​യ ചി​ല തെ​ളി​വു​ക​ൾ കൂ​ടി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ദീ​പ് ഗു​പ്ത വാ​ദി​ച്ച​ത്. സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ തെ​ളി​വു​ക​ൾ വി​ചാ​ര​ണ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം ഫെ​ബ്രു​വ​രി 14-ൽ ​നി​ന്നും നീ​ട്ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ചാ​ര​ണ കോ​ട​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. കോ​ട​തി​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. മു​ൻ​പ് സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ചാ​ര​ണ കോ​ട​തി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നെ​ന്നും ഇ​ത് അം​ഗീ​ക​രി​ച്ചി​രു​ന്നെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

എ​ന്നാ​ൽ ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സി​ൽ മാ​ധ്യ​മ​വി​ചാ​ര​ണ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. പു​തി​യ ചി​ല തെ​ളി​വു​ക​ൾ ല​ഭി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പി​നെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് നീ​ക്ക​മെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Related posts

ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം; പാരിതോഷികം വാഗ്ദാനം ചെയ്ത് എന്‍.ഐ.എ.

Aswathi Kottiyoor

നിയമന നിരോധനം: കേന്ദ്രം നികത്താത്തത് 10 ലക്ഷം ഒഴിവ്

Aswathi Kottiyoor

740.52 കോടിയുടെ ബജറ്റ്‌ ; ഭിന്നശേഷി കുട്ടികൾക്ക്‌ 145 കോടി

Aswathi Kottiyoor
WordPress Image Lightbox